Quantcast

സംസ്ഥാനത്ത് മൂന്ന് ദിവസം കനത്തമഴ; ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ചക്രവാത ചുഴിരൂപപ്പെട്ടു. പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ചെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

MediaOne Logo

Web Desk

  • Updated:

    2022-05-17 09:03:06.0

Published:

17 May 2022 9:00 AM GMT

സംസ്ഥാനത്ത് മൂന്ന് ദിവസം കനത്തമഴ; ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്
X

തിരുവനന്തപുരം: കേരളത്തിൽ മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ചക്രവാത ചുഴിരൂപപ്പെട്ടു. പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ചെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഒമ്പത് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നിലനില്‍ക്കുന്നു.

27ാം തീയതിയോടെ കാലവര്‍ഷമെത്തുമെന്നാണ് മുന്നറിപ്പ്. തെക്കൻ ആൻഡമാൻ കടലിലും നിക്കോബർ ദ്വീപ് സമൂഹങ്ങളിലും തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും കാലവർഷം എത്തിച്ചേർന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

TAGS :

Next Story