Quantcast

ചക്രവാതച്ചുഴിയും ന്യൂനമർദ പാത്തിയും: കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപക മഴക്ക് സാധ്യത

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടി മിന്നലിനും സാധ്യതയുണ്ടന്ന് മുന്നറിയിപ്പ്

MediaOne Logo

Web Desk

  • Updated:

    2022-08-28 07:38:47.0

Published:

28 Aug 2022 7:24 AM GMT

ചക്രവാതച്ചുഴിയും ന്യൂനമർദ പാത്തിയും: കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപക മഴക്ക് സാധ്യത
X

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴക്ക് സാധ്യത.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടി മിന്നലിനും സാധ്യതയുണ്ടന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി .

തെക്ക് പടിഞ്ഞാറൻ ബീഹാറിന് മുകളിലും സമീപ പ്രദേശങ്ങളിലും തെക്കൻ ബംഗാൾ ഉൾകടലിന്റെ മധ്യഭാഗത്തും ചക്രവാതച്ചുഴികൾ നിലനിൽക്കുന്നതാണ് മഴയ്ക്ക് കാരണം. തെക്കൻ ബംഗാൾ ഉൾകടലിൽ നിന്ന് തെക്കൻ തമിഴ്നാട് വരെ ന്യുനമർദ്ദ പാത്തിയും നിലനിൽക്കുന്നുണ്ട്.

അതേസമയം സംസ്ഥാനത്ത് പരക്കേ കനത്ത മഴ തുടരുകയാണ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,പാലക്കാട്,മലപ്പുറം ജില്ലകളിലാണ് അലർട്ടുള്ളത്.

നാളെ ഒമ്പത് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഈ മാസം 30 വരെയും കേരള തീരത്ത് നാളെയും മറ്റന്നാളും മത്സ്യബന്ധനത്തിന് പോകരുതെന്നും അറിയിപ്പുണ്ട്.

TAGS :

Next Story