Quantcast

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

നാളെ ഒമ്പത് ജില്ലകളിൽ യെലോ അലർട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-10-18 09:38:47.0

Published:

18 Oct 2022 9:26 AM GMT

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്
X

സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത . ഇന്ന് ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിലും മലപ്പുറത്തുമാണ് ഇന്ന് തീവ്രമഴക്ക് സാധ്യത. നാളെ ഒമ്പത് ജില്ലകളിൽ യെലോ അലർട്ടുമുണ്ട്.

ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തു വിട്ട റിപ്പോർട്ട് പ്രകാരമാണ് ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം അതിശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,പത്തനംതിട്ട,കോട്ടയം,എറണാകുളം,ഇടുക്കി,തൃശൂർ,മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. കാസർഗോഡൊഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്.

തെക്ക് കിഴക്കൻ അറബിക്കടലിലും കേരള തീരത്തും ചക്രവാതച്ചുഴി നിലനിൽക്കുന്നതിന്റെ ഫലമായിട്ടാണ് മഴ. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതും മഴയ്ക്ക് കാരണമായി.

TAGS :

Next Story