Quantcast

മഴ മുന്നറിയിപ്പ്; കോട്ടയത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം

ഈരാറ്റുപേട്ട-വാഗമൺ റോഡിലെയും മലയോര മേഖലയിലേയും രാത്രികാല യാത്രയ്ക്ക് നിരോധനമേര്‍പ്പെടുത്തി

MediaOne Logo

Web Desk

  • Updated:

    2024-10-24 18:01:32.0

Published:

24 Oct 2024 11:28 PM IST

മഴ മുന്നറിയിപ്പ്;  കോട്ടയത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം
X

കോട്ടയം: മഴ മുന്നറിയിപ്പിനെ തുടർന്ന് കോട്ടയം ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ലാ ഭരണകൂടം. ജില്ലയിലെ എല്ലാവിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രവേശന വിലക്ക്. മലയോര മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി തുടങ്ങിയ കേന്ദ്രങ്ങളിലേയ്ക്കുള്ള പ്രവേശനം നിരോധിച്ചു. ജില്ലയിൽ നാളെ ഓറഞ്ച് അലേർട്ടാണ്. ഈരാറ്റുപേട്ട-വാഗമൺ റോഡിലെയും മലയോര മേഖലയിലേയും രാത്രികാല യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി. ഒക്ടോബർ 26 വരെയാണ് നിയന്ത്രണം.





TAGS :

Next Story