Quantcast

സംസ്ഥാനത്തുടനീളം ഇന്ന് നേരിയ മഴക്ക് സാധ്യത

കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസം നിലനിൽക്കുന്നതിനാൽ തീരപ്രദേശത്തും താഴ്ന്ന ഭാഗങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശം

MediaOne Logo

rishad

  • Published:

    18 Oct 2024 6:46 AM IST

rain in kerala
X

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്തുടനീളം നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസം നിലനിൽക്കുന്നതിനാൽ തീരപ്രദേശത്തും താഴ്ന്ന ഭാഗങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം. മാറി താമസിക്കേണ്ട സാഹചര്യം വന്നാൽ മാറി താമസിക്കണമെന്നും അധികൃതർ അറിയിച്ചു.

അതേസമയം കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിലെ മത്സ്യബന്ധന വിലക്ക് തുടരുകയാണ്.

TAGS :

Next Story