Quantcast

സംസ്ഥാനത്ത് ഇന്നും മഴ തുടരും; 10 ജില്ലകളിൽ മുന്നറിയിപ്പ്

കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

MediaOne Logo

Web Desk

  • Updated:

    2025-06-17 03:58:12.0

Published:

17 Jun 2025 7:08 AM IST

സംസ്ഥാനത്ത് ഇന്നും മഴ തുടരും; 10 ജില്ലകളിൽ മുന്നറിയിപ്പ്
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. 10 ജില്ലകളിൽ മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ഒഴികെയുള്ള ജില്ലകൾക്കാണ് മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിശക്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ടും മറ്റു ജില്ലകൾക്ക് യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

കേരള തീരത്ത് പടിഞ്ഞാറൻകാറ്റ് ശക്തമായി തുടരുന്നതിനാൽ മലയോര തീരദേശ മേഖലകൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. തെക്കൻ ഗുജറാത്തിന് മുകളിലും, വടക്ക് - പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലുമായി സ്ഥിതിചെയ്യുന്ന ചക്രവാതചുഴി ന്യൂനമർദ്ദമായി മാറാൻ സാധ്യതയുള്ളതിനാൽ വരുന്ന ദിവസങ്ങളിലും മഴ തുടരും.

അതേസമയം ഇന്നും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും.

TAGS :

Next Story