കേരളത്തിൽ ശിശുമരണ നിരക്ക് കുറയാൻ കാരണം യുവാക്കൾ വിദേശത്ത് പോകുന്നത്; വിചിത്രവാദവുമായി രാജീവ് ചന്ദ്രശേഖർ
'കുട്ടികളെ ഉണ്ടാക്കുന്ന യുവാക്കൾ ഇവിടെനിന്ന് പോകുമ്പോൾ സ്വാഭാവികമായും ശിശുമരണ നിരക്ക് സ്വാഭാവികമായും കുറയില്ലേ'

- Published:
3 March 2026 10:24 PM IST

തിരുവനന്തപുരം: കേരളത്തിൽ ശിശുമരണ നിരക്ക് കുറയാൻ കാരണം കേരളത്തിലെ യുവാക്കൾ വൻതോതിൽ വിദേശത്തേക്ക് പോകുന്നതുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മനോരമ ഇയർബുക്ക് സംഘടിപ്പിച്ച കേരള സമ്മിറ്റ് വികസന സെമിനാറിലായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ വിചിത്രവാദം.
'ഒരു രാഷ്ട്രീയക്കാരൻ ഇരുന്ന് പറയുകയാണ് കേരളത്തിൽ ശിശുമരണ നിരക്ക് വളരെ കുറവാണെന്ന്. നല്ലതാണ്, എന്നാൽ ഏറ്റവും കൂടുതൽ യൂത്ത് മൈഗ്രേഷൻ കേരളത്തിൽ നിന്നാണ്. കുട്ടികളെ ഉണ്ടാക്കുന്ന യുവാക്കൾ ഇവിടെനിന്ന് പോകുമ്പോൾ സ്വാഭാവികമായും ശിശുമരണ നിരക്ക് സ്വാഭാവികമായും കുറയില്ലേ' എന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ വാക്കുകൾ.
രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണത്തിൽ മറുപടിയുമായി മന്ത്രി പി.രാജീവ് രംഗത്തുവന്നു. ശിശുമരണ നിരക്ക് കുറയുന്നതിനുള്ള കാരണം യുവാക്കൾ പുറത്തേക്ക് പോകുന്നതാണെന്ന ഒരു വിദ്വാന്റെ പരാമർശം നേട്ടങ്ങളെ അംഗീകരിക്കാനുള്ള മടിമാത്രമാണെന്നാണ് മന്ത്രിയുടെ പ്രതികരണം. വളരെ വിദ്യാഭ്യാസമുള്ള മുൻ കേന്ദ്രമന്ത്രിയാണ് ഇങ്ങനെ പറഞ്ഞത്. നേട്ടം നേട്ടമായിക്കണ്ട് അംഗീകരിക്കാനുള്ള മടിയാണ് അദ്ദേഹത്തിന് എന്നാണ് മന്ത്രിയുടെ വാക്കുകൾ.
Adjust Story Font
16
