Quantcast

രാജ്യസഭയിലേക്കുള്ള വോട്ടെടുപ്പ് നാളെ

കോൺഗ്രസും ശിവസേനയും എം.എൽ.എമാരെ കഴിഞ്ഞ ദിവസങ്ങളിൽ റിസോർട്ടിലേക്ക് മാറ്റിയിരുന്നു

MediaOne Logo

Web Desk

  • Published:

    9 Jun 2022 1:25 AM GMT

രാജ്യസഭയിലേക്കുള്ള വോട്ടെടുപ്പ് നാളെ
X

ഡല്‍ഹി: രാജ്യസഭയിലേക്കുള്ള വോട്ടെടുപ്പ് നാളെ. മഹാരാഷ്ട്ര,രാജസ്ഥാൻ,കർണാടക എന്നീ സംസ്ഥാനങ്ങളിൽ കടുത്ത മത്സരമാണ് നടക്കുന്നത്. കോൺഗ്രസും ശിവസേനയും എം.എൽ.എമാരെ കഴിഞ്ഞ ദിവസങ്ങളിൽ റിസോർട്ടിലേക്ക് മാറ്റിയിരുന്നു.

നീണ്ട 22 വർഷങ്ങൾക്ക് ശേഷമാണ് മഹാരാഷ്ട്രയിൽ രാജ്യസഭയിലേക്ക് മത്സരം നടക്കുന്നത്. ആറ് സീറ്റിലേക്ക് ഏഴ് സ്ഥാനാർഥികളാണ് പോരാടുന്നത്. നിലവിലെ അംഗബലം അനുസരിച്ചു ശിവസേന -എൻ. സി.പി -കോൺഗ്രസ് സഖ്യത്തിന് മൂന്ന് അംഗങ്ങളെ വിജയിപ്പിക്കാം. ഓരോ പാർട്ടികളും ഓരോ അംഗത്തെ വിജയിപ്പിക്കാമെന്നിരിക്കെ ശിവസേന രണ്ട് പേരെ മത്സരിപ്പിക്കുന്നു.ബിജെപിക്ക് രണ്ട് പേരെ രാജ്യസഭയിലെത്തിക്കാനുള്ള വോട്ടുകളാണ് കൈമുതൽ. നിർത്തിയിരിക്കുന്നത് മൂന്നു പേരെ. ഒരംഗത്തെ വിജയിപ്പിക്കാൻ 42 വോട്ടാണ് വേണ്ടത്. ചെറുപാർട്ടികളുടെ വോട്ടും ക്രോസ് വോട്ടും ബി.ജെ.പി പ്രതീക്ഷിക്കുന്നു. ശിവസേനയും കോൺഗ്രസും സ്വന്തം എം.എൽ.എമാരെ റിസോർട്ടുകളിലേക്ക് മാറ്റി.

രാജസ്ഥാനിലും ഹരിയാനയിലും ബി.ജെ.പി പിന്തുണയുള്ള സ്ഥാനാർഥികളെയാണ് കോൺഗ്രസിന് ഭയം. ചിന്തൻ ശിബിറിനു ശേഷം ഉദയ്പൂരിൽ എത്തിച്ചു എം.എൽ.എമാർക്ക് പരിശീലനം നൽകുകയാണെന്ന് കോൺഗ്രസ് പുറമേ പറയുന്നുണ്ടെങ്കിലും വോട്ടെടുപ്പ് വരെ മാറ്റി നിർത്താനാണ് പദ്ധതി.

TAGS :

Next Story