Quantcast

മാനസ കൊലക്കേസ്: രഖിലിന്‍റെ സുഹൃത്ത് അറസ്റ്റില്‍

രഖിലിന്‍റെ സുഹൃത്തായ ആദിത്യനെയാണ് അറസ്റ്റ് ചെയ്തത്.

MediaOne Logo

Web Desk

  • Updated:

    2021-09-08 10:57:53.0

Published:

8 Sept 2021 4:22 PM IST

മാനസ കൊലക്കേസ്: രഖിലിന്‍റെ സുഹൃത്ത് അറസ്റ്റില്‍
X

കോതമംഗലം ഡെന്‍റൽ കോളജ് വിദ്യാർഥിനി മാനസയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം രഖിൽ ആത്മഹത്യ ചെയ്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. രഖിലിന്‍റെ സുഹൃത്തായ കണ്ണൂർ ഇളയാവൂർ കണ്ണുംപേത്ത് ആദിത്യനെയാണ് അറസ്റ്റ് ചെയ്തത്.

ആദിത്യനെയും കൊണ്ട് നാലംഗ പൊലീസ് സംഘം തെളിവെടുപ്പിനായി ബിഹാറിലേക്ക് തിരിച്ചു. തുടരന്വേഷണത്തിന്‍റെ ഭാഗമായാണ് ബിഹാറിലേക്ക് പോയത്. ഈ കേസിൽ ഇതോടെ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം മൂന്നായി.

തോക്ക് വാങ്ങാന്‍ രഖിലിനൊപ്പം ആദിത്യന്‍ ബിഹാറില്‍ പോയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൂടെ പോയി എന്നല്ലാതെ തോക്ക് വാങ്ങാനാണ് പോയതെന്ന് അറിയില്ലെന്നാണ് ആദിത്യന്‍ പൊലീസിനോട് പറഞ്ഞത്. രഖിലിന് തോക്ക് നല്‍കിയ ബിഹാര്‍ സ്വദേശികളായ രണ്ട് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഇതരസംസ്ഥാന തൊഴിലാളികളെ ജോലിക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കെന്ന് പറഞ്ഞാണ് രഖിലും ആദിത്യനും ബിഹാറിലേക്ക് പോയത്. ഈ സമയത്താണ് 35000 രൂപ നല്‍കി രഖില്‍ തോക്ക് സ്വന്തമാക്കിയത്. മാനസയെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിലടക്കം ആദിത്യന് പങ്കുണ്ടോ എന്ന കാര്യം അന്വേഷണ സംഘം പരിശോധിക്കും. ജൂലൈ 30നാണ് കോതമംഗലത്ത് ദന്തൽ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനിയായിരുന്ന മാനസയെ കൊലപ്പെടുത്തി കണ്ണൂര്‍ സ്വദേശി രഖില്‍ ആത്മഹത്യ ചെയ്തത്.

TAGS :

Next Story