Quantcast

ഇന്ന് റമദാന്‍ ഒന്ന്; വിശ്വാസികള്‍ക്കിനി വ്രതവിശുദ്ധിയുടെ നാളുകള്‍

ഇനിയുള്ളൊരു മാസം വിശ്വാസികള്‍ക്ക് ത്യാഗത്തിന്റെയും ആത്മസംസ്കരണത്തിന്റെയും ദിനരാത്രങ്ങളാണ്

MediaOne Logo

Web Desk

  • Published:

    12 March 2024 1:32 AM GMT

ഇന്ന് റമദാന്‍ ഒന്ന്; വിശ്വാസികള്‍ക്കിനി വ്രതവിശുദ്ധിയുടെ നാളുകള്‍
X

കോഴിക്കോട്: വ്രതവിശുദ്ധിയുടെ നിറവില്‍ ഇസ്‍ലാംമത വിശ്വാസികള്‍. മാസപ്പിറ ദൃശ്യമായതോടെ കേരളത്തില്‍ റമദാന്‍ വ്രതത്തിന് ഇന്ന് തുടക്കമായി. ഇനിയുള്ളൊരു മാസം വിശ്വാസികള്‍ക്ക് ത്യാഗത്തിന്റെയും ആത്മസംസ്കരണത്തിന്റെയും ദിനരാത്രങ്ങളാണ്.

പൊന്നാനിയില്‍ മാസപ്പിറ കണ്ടതോടെയാണ് സംസ്ഥാനത്തും പുണ്യറമദാന് തുടക്കമായത്. ഇന്നലെ രാത്രി തറാവീഹ് നമസ്കാരത്തോടെ പ്രത്യേക ആരാധാനാകർമങ്ങള്‍ തുടങ്ങിയ വിശ്വാസികള്‍ക്ക് ഇന്ന് ആദ്യവ്രതമാണ്. പ്രഭാതം മുതല്‍ പ്രദോഷം വരെ ഭക്ഷണവും വെള്ളവും വെടിഞ്ഞുള്ള ത്യാഗമാണ് റമദാന്‍ മാസത്തിന്റെ പ്രധാന സവിശേഷത.

ഖുർആന്‍ അവതരിച്ച മാസമാണ് റമദാന്‍. നോമ്പിനും നമസ്കാരത്തിനും ഒപ്പം ഖുർആന്‍ പാരായണത്തിനും വിശ്വാസികള്‍ കൂടുതല്‍ സമയം കണ്ടെത്തും. പുണ്യങ്ങള്‍ക്ക് എഴുപതിരട്ടി പ്രതിഫലം ലഭിക്കുമെന്നു വിശ്വസിക്കുന്ന മാസത്തില്‍ ദാനധർമങ്ങളും സേവന പ്രവർത്തനങ്ങളും വിശ്വാസികള്‍ അധികരിപ്പിക്കും.

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഇന്നലെ റമദാന്‍ വ്രതം തുടങ്ങിയിരുന്നു. കേരളത്തോടൊപ്പം ഇന്നാണ് ഒമാനിലും വ്രതാരംഭം.

Summary: Ramadan fast starts today in Kerala with the sighting of the Crescent moon

TAGS :

Next Story