Quantcast

മികച്ച ഭരണാധികാരിയും കഴിവുറ്റ സംഘാടകനും കോൺ​ഗ്രസിന് മികച്ച മുതൽകൂട്ടായിരുന്നു വക്കം പുരുഷോത്തമൻ: രമേശ് ചെന്നിത്തല

രണ്ടു തവണ കേരള നിയമസഭയിൽ സ്പീക്കറും മൂന്നു തവണ മന്ത്രിയുമായിരുന്നു.

MediaOne Logo

Web Desk

  • Updated:

    2023-07-31 11:27:13.0

Published:

31 July 2023 11:20 AM GMT

vakkom purushothaman passed away
X

രമേശ് ചെന്നിത്തല, വക്കം പുരുഷോത്തമൻ

തിരുവനന്തപുരം: മുതിർന്ന കോൺ​ഗ്രസ് നേതാവ് വക്കം പുരുഷോത്തമന് അന്ത്യാജലി അർപ്പിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയ നേതാവും മികച്ച ഭരണാധികാരിയും ഇന്ത്യൻ നാഷണൽ കോൺ​ഗ്രസിന് അദ്ദേഹം എന്നും ഒരു മുതൽ കൂട്ടായിരുന്നു എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

'അദ്ദേ​​ഹം ഭരണാധികാരി എന്ന നിലയിൽ കൊണ്ടു വന്ന നിയമനിർമ്മാണങ്ങൾ കേരളത്തിലെ സാമൂ​ഹ്യ ജീവിതത്തിൽ തന്നെ വലിയ മാറ്റങ്ങൾ വരുത്തി. ആന്തമാൻ നിക്കോബാർ ​ഗവർണർ ആയിരിക്കുന്ന കാലത്ത് അവിടെ ഏറ്റവും കൂടുതൽ പുരോ​ഗതി നടത്തിയതും അദ്ദേഹമാണ്. ഏത് പ​ദവി ഏറ്റെടുത്താലും ആ പ​ദവി ജനങ്ങൾക്ക് വേണ്ടി ഫലപ്ര​ദമായി വിനിയോ​ഗിച്ച കരുത്തനായ നേതാവായിരുന്നു. കോൺ​ഗ്രസിനെ സംബന്ധിച്ചടത്തോളം വലിയ നഷ്ടം തന്നെയാണ്. അ​ദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ ആ​ദരാഞ്ജലികൾ അർപ്പിക്കുന്നു.' ചെന്നിത്തല പറഞ്ഞു.

ത്രിപുര മുൻ ഗവർണറും ആന്തമാൻ നിക്കോബാർ മുൻ ലെഫ്. ഗവർണറുമാണ്. രണ്ടു തവണ കേരള നിയമസഭയിൽ സ്പീക്കറും മൂന്നു തവണ മന്ത്രിയുമായിരുന്നു. രണ്ടു തവണ ആലപ്പുഴയിൽനിന്നുള്ള ലോക്‌സഭാ അംഗവുമായി.

TAGS :

Next Story