'തൂഫാൻ ജാഗരൺ'; പെരുമ്പാവൂരിൽ ജനകീയ ലഹരി വിരുദ്ധ റാലിയുമായി രമേശ് ചെന്നിത്തല
ഗുണ്ടകളല്ല സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും ജനവിധി മാഫിയക്കല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു

കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പെരുമ്പാവൂരിൽ തൂഫാൻ ജാഗരൺ ബോധവത്കരണ റാലിയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അതിഥി തൊഴിലാളികളെ മറയാക്കി ലഹരി വിപണനം വ്യാപകമാണെന്ന പരാതി ഉയർന്നതിനെ തുടർന്ന് പെരുമ്പാവൂരിലെ ജനകീയ ചെറുത്തു നിൽപ്പുകൾക്ക് പിന്തുണ നൽകുന്നതിനാണ് ആഭ്യന്തരമന്ത്രി നേരിട്ടെത്തി റാലി നടത്തിയത്.
പെരുമ്പാവൂർ ബോയ്‌സ് ഹൈസ്‌കൂളിൽ നിന്ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് ആരംഭിച്ച ലഹരി വിരുദ്ധ ബഹുജന റാലിയിൽ പ്രതികൂല കാലവസ്ഥയേയും മറികടന്ന് നിരവധി പേരാണ് എത്തിയത്. ഗുണ്ടകളല്ല സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും ജനവിധി മാഫിയക്കല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കാരവാനിലടക്കം പരിശോധന നടത്തും. ഓപ്പറേഷൻ തൂഫാൻ പെരുമ്പാവൂരിൽ മാറ്റമുണ്ടാക്കുമെന്നും ഓപ്പറേഷൻ തൂഫാനായി സ്‌പെഷൽ ടാസ്‌ക് ഫോഴ്‌സ് രുപീകരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Next Story
Adjust Story Font
16

