Quantcast

ചാണ്ടി ഉമ്മന് അമ്പതിനായിരത്തിനടുത്ത് ഭൂരിപക്ഷം ലഭിക്കുമെന്ന് ചെന്നിത്തല

പോളിംഗ് കൂടിയിരുന്നെങ്കിൽ ഭൂരിപക്ഷം 50000 കടന്നേനെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

MediaOne Logo

Web Desk

  • Updated:

    2023-09-08 04:41:48.0

Published:

8 Sept 2023 9:42 AM IST

ramesh chennithala
X

രമേശ് ചെന്നിത്തല

തിരുവനന്തപുരം: പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന് അമ്പതിനായിരത്തിനടുത്ത് ഭൂരിപക്ഷം ലഭിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പോളിംഗ് കൂടിയിരുന്നെങ്കിൽ ഭൂരിപക്ഷം 50000 കടന്നേനെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആവേശകരമായ ലീഡ് ആണിത്. പ്രതീക്ഷിച്ച ലീഡ് വരും. സി.പി.എമ്മിന്‍റെയും ബി.ജെ.പിയുടെയും വോട്ട് കുറയുകയാണ്. ഉമ്മൻ ചാണ്ടിയോടുള്ള ജനങ്ങളുടെ വിശ്വാസമാണിത്. എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിച്ചു. മന്ത്രിമാർ പ്രചാരണത്തിന് വന്നിരുന്നെങ്കിൽ ഭൂരിപക്ഷം കൂടിയേനെ. വ്യക്തിഹത്യ ഒരു വിഷയമല്ല. ജനങ്ങൾ വ്യാജ പ്രചരണങ്ങൾ തള്ളിക്കളഞ്ഞു. സർക്കാരിന്‍റെ ആണിക്കല്ല് ഇളക്കുന്ന ഭൂരിപക്ഷമായിരിക്കും. ജനവിരുദ്ധ സർക്കാരിനെതിരായ താക്കീത് ആണിതെന്നും ചെന്നിത്തല പറഞ്ഞു.

ചാണ്ടി ഉമ്മന്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പറഞ്ഞു. 53 കൊല്ലക്കാലം അവരുടെ ജനപ്രതിനിധിയായി അവരുടെ കുടുംബത്തിലെ അംഗമായി നിന്ന ഉമ്മന്‍ചാണ്ടിയെ ഒരിക്കലും അവര്‍ക്ക് മറക്കാന്‍ കഴിയില്ല. ഈ സര്‍ക്കാരിനെ ഒരു പാഠം പഠിപ്പിക്കണമെന്ന് ജനങ്ങളെല്ലാം ഒരുമിച്ച് ഒരു തീരുമാനത്തിലെത്തിയിരിക്കുകയാണ്...തിരുവഞ്ചൂര്‍ പറഞ്ഞു.



TAGS :

Next Story