Quantcast

അനിൽ കുമാർ കോൺഗ്രസ് വിട്ടത് ദൗർഭാഗ്യകരം: രമേശ് ചെന്നിത്തല

മാർകിസ്റ്റ് പാർട്ടിയിലേക്ക് പോയവരെല്ലാം പശ്ചാത്തപിച്ച് മടങ്ങിയ ചരിത്രമാണുള്ളതെന്നും ചെന്നിത്തല

MediaOne Logo

Web Desk

  • Published:

    15 Sept 2021 3:25 PM IST

അനിൽ കുമാർ കോൺഗ്രസ് വിട്ടത് ദൗർഭാഗ്യകരം: രമേശ് ചെന്നിത്തല
X

കെ.പി അനിൽ കുമാർ കോൺഗ്രസ് വിട്ടത് ദൗർഭാഗ്യഗകരമാണെന്ന് രമേശ് ചെന്നിത്തല. അനിൽ കുമാറിന് നിരവധി അവസരങ്ങൾ കൊടുത്തതാണ്, അദ്ദേഹം പാര്‍ട്ടി വിട്ട് പോകാന്‍ പാടില്ലായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. മാർകിസ്റ്റ് പാർട്ടിയിലേക്ക് പോയവരെല്ലാം പശ്ചാത്തപിച്ച് മടങ്ങിയ ചരിത്രമാണുള്ളതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

അതേസമയം, കോൺഗ്രസിൽ നിന്ന് സി.പി.എമ്മിലേക്കുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്ക് നേതൃത്വത്തിനെതിരെ ആയുധമാക്കി ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തി. അച്ചടക്കത്തിന്‍റെ പേരിലുള്ള കടുത്ത നടപടികൾ തിരിച്ചടിയുണ്ടാക്കുന്നുവെന്നാണ് മുതിർന്ന നേതാക്കളുടെ അഭിപ്രായം. ധാരാളം പേർ കോൺഗ്രസ് വിട്ടുപോകുന്നതിനെക്കുറിച്ച് പാർട്ടി പരിശോധിക്കണമെന്ന് ബെന്നി ബഹനാൻ എം.പി പറഞ്ഞു.

പി.എസ്. പ്രശാന്തും പിന്നാലെ കെ.പി അനിൽ കുമാറും പാർട്ടി വിടുന്ന സാഹചര്യം ഒഴിവാക്കണമായിരുന്നുവെന്നാണ് കെ.പി.സി.സി മുൻ അധ്യക്ഷന്മാർ ഉള്‍പ്പെടെ മുതിർന്ന നേതാക്കളുടെ അഭിപ്രായം. പാർട്ടി വിടുന്നവർ പോകട്ടെയെന്ന നിലപാട് നേതൃത്വത്തിന് ചേർന്നതല്ലെന്നാണ് നേതാക്കളുടെ അഭിപ്രായം. പാർട്ടി വിടുന്നവരെ ഇരുകൈയും നീട്ടി സ്വീകരിക്കാൻ സി.പി.എം തയാറായി നിൽക്കുന്നത് കരുതലോടെ കാണണമെന്നാണ് ഗ്രൂപ്പുകള്‍ വ്യക്തമാക്കുന്നത്. നേതൃത്വം ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ കൂടുതൽ പേർ പാർട്ടി വിടുന്ന സാഹചര്യം ഉണ്ടാകുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകുന്നു.

TAGS :

Next Story