ചെങ്കൊടിയേറ്റം, രണ്ടാമൂഴം
സംസ്ഥാന രാഷ്ട്രീയത്തിലെ ചരിത്രം തിരുത്തിയെഴുതി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സർക്കാർ വീണ്ടും അധികാരത്തിലേക്ക്

ഭരണവിരുദ്ധ വികാരം പ്രകടമാവാത്ത തെരഞ്ഞെടുപ്പിൽ ഇടതു തരംഗം അലയടിച്ചു. സംസ്ഥാന രാഷ്ട്രീയത്തിലെ ചരിത്രം തിരുത്തിയെഴുതി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സർക്കാർ വീണ്ടും അധികാരത്തിലേക്ക്.
Live Updates
- 2 May 2021 11:51 AM IST
തിരൂരങ്ങാടിയിൽ കെ പി എ മജീദിന് കടുത്ത മത്സരം. ഇടത് സ്ഥാനാർത്ഥി നിയാസ് പുളിക്കലകത്ത് 1406 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു
- 2 May 2021 11:49 AM IST
മന്ത്രി ടി പി രാമകൃഷ്ണന്‍ ജയിച്ചു. പേരാമ്പ്ര മണ്ഡലത്തില്‍ നിന്നാണ് ടി പിയുടെ വിജയം. യുഡിഎഫിലെ സിഎച്ച് ഇബ്രാഹം കുട്ടിയെ ആണ് ടി പി പരാജയപ്പെടുത്തിയത്.
- 2 May 2021 11:43 AM IST
തല മൊട്ടയടിക്കുമെന്ന തീരുമാനത്തിൽ നിന്ന് ഇ എം അഗസ്തി പിന്മാറണമെന്ന് എം എം മണി
തുടർ ഭരണം വരുമെന്ന എൽഡിഎഫിന്‍റെ പ്രവചനം ശരിയാണെന്ന് തെളിഞ്ഞുവെന്ന് എം എം മണി. സർക്കാരിന്‍റെ ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിത്. കേരള ജനത അഭിനന്ദനം അർഹിക്കുന്നു.തല മൊട്ടയടിക്കുമെന്ന തീരുമാനത്തിൽ നിന്ന് ഇ എം അഗസ്തി പിന്മാറണമെന്നും എം എം മണി
- 2 May 2021 11:37 AM IST
തമിഴ്നാട്ടിൽ ചെപ്പോക്ക് മണ്ഡലത്തിലെ ഡി.എം.കെ സ്ഥാനാർഥി ഉദയനിധി സ്റ്റാലിന്‍റെ ലീഡ് 8000 കടന്നു.
- 2 May 2021 11:37 AM IST
പശ്ചിമ ബംഗാളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ ലീഡ് നിലയില്‍ കേവല ഭൂരിപക്ഷം കടന്ന് തൃണമൂല്‍ കോണ്‍ഗ്രസ്.
294 സീറ്റില്‍ 160ല്‍ അധികം സീറ്റില്‍ തൃണമൂല്‍ മുന്നേറുകയാണ്. ബിജെപി മുന്നേറുന്നത് 122 സീറ്റിലാണ്. ഇടത് - കോണ്‍ഗ്രസ് സഖ്യം ചിത്രത്തിലേ ഇല്ല.
Adjust Story Font
16

