ചെങ്കൊടിയേറ്റം, രണ്ടാമൂഴം
സംസ്ഥാന രാഷ്ട്രീയത്തിലെ ചരിത്രം തിരുത്തിയെഴുതി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സർക്കാർ വീണ്ടും അധികാരത്തിലേക്ക്

ഭരണവിരുദ്ധ വികാരം പ്രകടമാവാത്ത തെരഞ്ഞെടുപ്പിൽ ഇടതു തരംഗം അലയടിച്ചു. സംസ്ഥാന രാഷ്ട്രീയത്തിലെ ചരിത്രം തിരുത്തിയെഴുതി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സർക്കാർ വീണ്ടും അധികാരത്തിലേക്ക്.
Live Updates
- 2 May 2021 8:13 AM IST
യുഡിഎഫിന് രണ്ടിടത്ത് ലീഡ്, തിരുവനന്തപുരം കോവളത്തും കരുനാഗപള്ളിയിലും.
കരുനാഗപള്ളിയിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി ആർ മഹേഷ് 14 വോട്ടിന് മുന്നിൽ
- 2 May 2021 8:05 AM IST
സംസ്ഥാനത്തെ ആദ്യ ലീഡ് ഇടതുപക്ഷ മുന്നണിക്ക്. കോഴിക്കോട് നോര്‍ത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ലീഡ് ചെയ്യുന്നു
- 2 May 2021 7:54 AM IST
കോഴിക്കോട് മൂന്ന് കൗണ്ടിങ് ഏജന്‍റുമാർക്ക് കോവിഡ്
കോഴിക്കോട് സൗത്ത് മണ്ഡത്തിലെ വോട്ടെണ്ണൽ ഡ്യൂട്ടിക്കെത്തിയ മൂന്ന് കൗണ്ടിങ് ഏജന്‍റുമാര്‍ക്ക് കോവിഡ്. മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ നടത്തിയ ആന്‍റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ കേന്ദ്രത്തിൽ നിന്ന് മാറ്റി.
- 2 May 2021 7:48 AM IST
വോട്ടെണ്ണൽ ഒന്നാം റൗണ്ട് കടക്കുമ്പോൾ തന്നെ യു.ഡി.എഫ് മികച്ച പ്രകടനം ആരംഭിക്കുമെന്ന് കല്‍പ്പറ്റയിലെ യു.ഡി.എഫ് സ്ഥാനാർഥി ടി സിദ്ദീഖ്. വയനാട്ടിലെ 3 മണ്ഡലങ്ങളിലും യു.ഡി.എഫ് വമ്പിച്ച വിജയം നേടുമെന്നും ടി സിദ്ദീഖ് പറഞ്ഞു.
- 2 May 2021 7:41 AM IST
വടകരയിൽ മികച്ച വിജയം നേടുമെന്ന് യു.ഡി.എഫ് സ്ഥാനാർഥി കെ.കെ രമ. ഭരണത്തുടർച്ച ഉണ്ടാകില്ലെന്നും രമ.
- 2 May 2021 7:40 AM IST
ഇടത് മുന്നണിക്ക് തികഞ്ഞ വിജയ പ്രതീക്ഷയെന്ന് എ. വിജയരാഘവൻ. മുമ്പ് ലഭിച്ചതിനേക്കാൾ ഭൂരിപക്ഷം ലഭിക്കും. ഇടത് മുന്നണിക്കെതിരെ പലതരത്തിലുള്ള ഗൂഢാലോചനകളും നടന്നിട്ടുണ്ടെങ്കിലും വിജയം ഉറപ്പാണെന്നും വിജയരാഘവൻ..
- 2 May 2021 7:39 AM IST
കുണ്ടറയിൽ തികഞ്ഞ വിജയ പ്രതീക്ഷയെന്ന് യുഡിഎഫ് സ്ഥാനാർത്ഥി പി.സി വിഷ്ണുനാഥ്. പോസ്റ്റൽ വോട്ടുകള്‍ എണ്ണുന്നതിൽ തികഞ്ഞ ജാഗ്രതയിലാണ് ഏജന്റുമാരെന്നും പി.സി വിഷ്ണുനാഥ്.
- 2 May 2021 7:30 AM IST
പുതുപ്പള്ളി പള്ളിയില്‍ രാവിലത്തെ കുര്‍ബാനയ്ക്കെത്തി ഉമ്മന്‍ചാണ്ടി
വീഡിയോ കാണാം:
- 2 May 2021 7:28 AM IST
വിജയം സുഗമമെന്ന് കടകംപള്ളി സുരേന്ദ്രന്‍
ഇടത് മുന്നണിയ്ക്ക് കഴിഞ്ഞ തവണത്തേക്കാൾ ഇത്തവണ വിജയം കൂടുതൽ സുഗമമാണ് കഴക്കൂട്ടത്തെന്ന് കടകംപള്ളി സുരേന്ദ്രന്‍. ജനങ്ങൾ തുടർ ഭരണം ആഗ്രഹിക്കുന്നു. ശബരിമല പ്രധാന ചർച്ചയാക്കാൻ എതിരാളികൾ ശ്രമിച്ചെങ്കിലും മണ്ഡലത്തിൽ ഫലപ്പോയിട്ടില്ലെന്നും കടകംപള്ളി.

Adjust Story Font
16

