സുജിത്ത് പിണറായിയുടെ പൊലീസ് നയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി; കുറ്റവാളികളായ പൊലീസുകാരെ പിരിച്ചുവിടണം: രമേശ് ചെന്നിത്തല
മുഖ്യമന്ത്രിയുടെ മൗനമാണ് ഇത്തരം അക്രമങ്ങൾ ഉണ്ടാകുന്നതിന് പ്രേരണയാകുന്നതെന്ന് ചെന്നിത്തല പറഞ്ഞു

തൃശൂർ: പിണറായിയുടെ പൊലീസ് നയത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് സുജിത്ത് എന്ന് രമേശ് ചെന്നിത്തല. ഒരു പൊലീസ് സ്റ്റേഷനിലും സാധാരണക്കാരന് രക്ഷയില്ല. പൊലീസുകാരെ സർവീസിൽ നിന്ന് പുറത്താക്കണം. പിണറായി സർക്കാരിന്റെ പൊലീസ് നയത്തിന്റെ ഭാഗമാണിതെന്നും ചെന്നിത്തല പറഞ്ഞു. സുജിത്തിനെ സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇനി കേരളത്തിലെ പൊലീസ് സ്റ്റേഷനിൽ പാവപ്പെട്ടവനെ മർദിക്കരുത്. ഇത് അവസാനത്തെ സംഭവമാകണം. മുഖ്യമന്ത്രിയുടെ മൗനമാണ് ഇത്തരം അക്രമങ്ങൾ ഉണ്ടാകുന്നതിന് പ്രേരണയാകുന്നത്. ആഭ്യന്തരവകുപ്പിനും മുഖ്യമന്ത്രിക്കുമാണ് ഇതിന്റെ ഉത്തരവാദിത്തം. പിണറായി വിജയൻ കേരളത്തിലെ പൊലീസ് സ്റ്റേഷനുകളെ കോൺസട്രേഷൻ ക്യാമ്പുകളാക്കുകയാണോ എന്ന് ചെന്നിത്തല ചോദിച്ചു. കസ്റ്റഡി മർദനത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story
Adjust Story Font
16

