Quantcast

പാലക്കാട്ട് രമേശ് പിഷാരടി, കൊട്ടാരക്കരയിൽ അയിഷാ പോറ്റി; അന്തിമ പട്ടിക കെപിസിസി സ്‌ക്രീനിങ് കമ്മിറ്റിക്ക് കൈമാറി

കൊടുങ്ങല്ലൂരിൽ ഒ.ജെ ജനീഷ് ഉൾപ്പെടെയുള്ളവരുടെ പേരുകളാണ് കൈമാറിയത്

MediaOne Logo

Web Desk

  • Updated:

    2026-03-02 06:28:44.0

Published:

2 March 2026 10:28 AM IST

പാലക്കാട്ട് രമേശ് പിഷാരടി, കൊട്ടാരക്കരയിൽ അയിഷാ പോറ്റി; അന്തിമ പട്ടിക കെപിസിസി സ്‌ക്രീനിങ് കമ്മിറ്റിക്ക് കൈമാറി
X

തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർഥികളിൽ 50 പേരുടെ ലിസ്റ്റ് കെപിസിസി നേതൃത്വം കേന്ദ്ര സ്ക്രീനിങ് കമ്മിറ്റിക്ക് കൈമാറി . 40 ഇടങ്ങളിൽ ഒറ്റ പേരാണ്. 10 ഇടത്ത് ഒന്നിലധികം പേരുകൾ വന്നു. പാലക്കാട്ട് രമേഷ് പിഷാരടി, കൊട്ടാരക്കരയിൽ അയിഷാ പോറ്റി, കൊയിലാണ്ടിയിൽ കെ.പ്രവീൺകുമാർ, കൊടുങ്ങല്ലൂരിൽ ഒ.ജെ ജനീഷ് ഉൾപ്പെടെയുള്ളവരുടെ പേരുകളാണ് കൈമാറിയത്.

നേരത്തെ മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍ അടക്കമുള്ളവരുടെ പേരുകള്‍ പാലക്കാട്ടേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ അന്തിമ പട്ടികയില്‍ രമേഷിന്‍റെ പേരാണ് ഇടംപിടിച്ചിട്ടുള്ളത്. സിനിമാ, ടെലിവിഷന്‍ താരമെന്ന നിലയ്ക്കുള്ള രമേഷ് പിഷാരടിയുടെ പ്രശസ്തിയും സ്വീകാര്യതയും വോട്ടായി മാറുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍.



TAGS :

Next Story