Quantcast

രൺജീത്ത് വധം: രണ്ടുപേർ കൂടി അറസ്റ്റിൽ

പ്രതികളെ സഹായിച്ച പുന്നപ്ര സ്വദേശി മുഹമ്മദ് ബാദുഷയാണ് പിടിയിലായ ഒരാൾ. പ്രതികൾക്ക് വ്യാജരേഖ ചമച്ച് സിം കാർഡ് എടുത്തുനൽകിയത് ഇയാളാണെന്നാണ് സൂചന.

MediaOne Logo

Web Desk

  • Updated:

    2022-01-01 15:39:45.0

Published:

1 Jan 2022 9:03 PM IST

രൺജീത്ത് വധം: രണ്ടുപേർ കൂടി അറസ്റ്റിൽ
X

ആർഎസ്എസ് നേതാവായ രൺജീത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പ്രതികളെ സഹായിച്ച പുന്നപ്ര സ്വദേശി മുഹമ്മദ് ബാദുഷയാണ് പിടിയിലായത്. പ്രതികൾക്ക് വ്യാജരേഖ ചമച്ച് സിം കാർഡ് എടുത്തുനൽകിയത് ഇയാളാണെന്നാണ് സൂചന. ഗൂഢാലോചനയിൽ പങ്കെടുത്ത ആലപ്പുഴ സ്വദേശി സെയ്ഫുദ്ദീനും അറസ്റ്റിലായി.

ഇന്നലെ പിടിയിലായ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. കേസിൽ ഇതുവരെ 11 പ്രതികളാണ് പിടിയിലായത്. ഇതിൽ നാലുപേർ കൊലയാളി സംഘത്തിൽ ഉണ്ടായിരുന്നവരാണ്.

ഡിസംബർ 20 ഞായറാഴ്ച രാവിലെയാണ് രൺജീത് കൊല്ലപ്പെട്ടത്. രൺജീത്തിന്റെ വീട്ടിലെത്തിയ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

TAGS :

Next Story