സ്ത്രീത്വത്തെ അപമാനിച്ചെന്ന റാപ്പർ വേടനെതിരായ കേസ്: പരാതിക്കാരിക്ക് നല്‍കിയ നോട്ടീസ് പിന്‍വലിച്ചു
പരാതിക്കാരി ഹാജരാകേണ്ട എന്ന് എറണാകുളം സെൻട്രൽ പൊലീസാണ് ഹൈക്കാടതിയെ അറിയിച്ചത്

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന റാപ്പർ വേടനെതിരായ കേസിൽ പരാതിക്കാരിക്ക് നല്‍കിയ നോട്ടീസ് പൊലീസ് പിന്‍വലിച്ചു. പരാതിക്കാരി ഹാജരാകേണ്ട എന്ന് എറണാകുളം സെൻട്രൽ പൊലീസാണ് ഹൈക്കാടതിയെ അറിയിച്ചത്. പരാതിക്കാരിയുടെ ഹർജിയും പിൻവലിച്ചു.
പിഎച്ച്ഡി റിസർച്ച് കാലത്ത് റാപ്പർ വേടൻ ലൈംഗികമായി അപമാനിച്ചു എന്നായിരുന്നു യുവ ഗായികയുടെ പരാതി. മുഖ്യമന്ത്രിക്ക് കൈമാറിയ പരാതിയിൽ മൊഴിയെടുക്കാൻ ഹാജരാകാൻ പൊലീസ് നൽകിയ നോട്ടീസാണ് പിന്‍വലിച്ചത്. തൻ്റെ ഐഡന്റിറ്റി വെളിപ്പടുന്ന വിധത്തിൽ വീണ്ടും മൊഴിയെടുക്കാൻ വിളിച്ചതിനെതിരെ പരാതിക്കാരി കോടതിയെ സമീപിക്കുകയായിരുന്നു. കേസ് ഇന്ന് കോടതി പരിഗണിക്കെയാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഹർജി കോടതി തീർപ്പാക്കിയത്.
കേസിൽ വേടന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ ചോദ്യം ചെയ്തശേഷം വിട്ടയച്ചിരുന്നു. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് നിലവിലെ കേസ്. 2020 ൽ കൊച്ചിയിലെ ഫ്ലാറ്റിൽ വിളിച്ചു വരുത്തി അപമാനിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. ലൈംഗിക ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് വേടൻ്റെ പ്രതികരണം.
Adjust Story Font
16

