പീച്ചി പൊലീസ് സ്റ്റേഷൻ മർദനത്തിൽ വീഴ്ച സമ്മതിച്ച് മുൻ എസ്ഐ രതീഷ്
രതീഷിനെതിരെ കൂടുതൽ നടപടി സ്വീകരിക്കുന്നത് ആഭ്യന്തര വകുപ്പിന്റെ പരിഗണനയിൽ

തൃശൂര്‍:പീച്ചി പൊലീസ് സ്റ്റേഷനിലെ മർദ്ദനത്തിൽ വീഴ്ച പറ്റിയതായി സമതിച്ച് മുൻ എസ്.ഐ പി.എം. രതീഷ്. കാരണം കാണിക്കൽ നോട്ടീസിൽ, ദക്ഷിണ മേഖല ഐജിക്ക് രതിഷ് മറുപടി നൽകി. ഹോട്ടലുടമയെ മർദിച്ചതിൽ രതീഷിനെതിരെ കൂടുതൽ നടപടി സ്വീകരിക്കുന്നത് ആഭ്യന്തര വകുപ്പിന്റെ പരിഗണനയിൽ.വിവാദത്തിന് പിന്നാലെ രതീഷിനെ സസ്പെൻഡ് ചെയ്തിരുന്നു.
പട്ടിക്കാട് ലാലീസ് ഹോട്ടൽ ഉടമ കെ.പി ഔസേപ്പിനെയും മകനെയുമാണ് പീച്ചി സ്റ്റേഷനില്‍ വെച്ച് മര്‍ദിച്ചത്. 2023 മെയിൽ പീച്ചി എസ്ഐ ആയിരുന്ന പി.എം രതീഷിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദനം നടന്നത്. മർദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഔസേപ്പിനെയും മകൻ പോൾ ജോസഫിനെയും സ്റ്റേഷനിൽ എത്തിച്ചാണ് ഉദ്യോഗസ്ഥർ മർദിച്ചതും അപമാനിച്ചതും. ഒന്നര വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് വിവരാവകാശ നിയമപ്രകാരം ഔസേപ്പിന് സ്റ്റേഷനിൽ നടന്ന മർദനത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചത്. സംഭവം വിവാദമായതിന് പിന്നാലെയാണ് രതീഷിനെതിരെ നടപടി എടുത്തത്.
Adjust Story Font
16

