നിമിഷപ്രിയയുടെ മോചനം; കാന്തപുരത്തിന്റെ പരിശ്രമങ്ങൾ വിജയത്തിലെത്തട്ടെയെന്ന് വെൽഫെയർ പാർട്ടി
''കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നടത്തിയ ഇടപെടലുകൾ അങ്ങേയറ്റം അഭിനന്ദനീയമാണ്''

തിരുവനന്തപുരം: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ പരിശ്രമങ്ങൾ വിജയത്തിലെത്തട്ടെ എന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി.
കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നടത്തിയ ഇടപെടലുകൾ അങ്ങേയറ്റം അഭിനന്ദനീയമാണ്. നിയമപരമായ എല്ലാ പ്രതിബന്ധങ്ങളും മറികടന്ന് നിമിഷപ്രിയയുടെ മോചനം സാധ്യമാകുമെന്ന് തന്നെ നമുക്ക് പ്രത്യാശിക്കാം'- റസാഖ് പാലേരി വ്യക്തമാക്കി
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
യമനിൽ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ച നടപടി ആശ്വാസകരമാണ്. വിഷയത്തിൽ ബഹുമാന്യ പണ്ഡിതൻ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നടത്തിയ ഇടപെടലുകൾ അങ്ങേയറ്റം അഭിനന്ദനീയമാണ്. അദ്ദേഹത്തിന്റെ പരിശ്രമങ്ങൾ വിജയത്തിലെത്തട്ടെ എന്നാശംസിക്കുന്നു. നിയമപരമായ എല്ലാ പ്രതിബന്ധങ്ങളും മറികടന്ന് നിമിഷപ്രിയയുടെ മോചനം സാധ്യമാകുമെന്ന് തന്നെ നമുക്ക് പ്രത്യാശിക്കാം
യമനിൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിയുള്ള അറിയിപ്പ് ഉച്ചയോടെയാണ് പുറത്തുവന്നത്. വധശിക്ഷ ഒഴിവാക്കുന്നതിനായി കൊല്ലപ്പെട്ടയാളുടെ കുടുംബവുമായി ചർച്ച തുടരുന്ന പശ്ചാത്തലത്തിലായിരുന്നു നടപടി. കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിനെ തുടർന്ന് യമനി പണ്ഡിതന്‍ ഉമർ ഹഫീദിന്റെ പ്രതിനിധികളാണ് കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ചർച്ച നടത്തുന്നത്. മനുഷ്യനെന്ന നിലയിലാണ് ഇടപെട്ടതെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാര്‍ പറഞ്ഞു.
Adjust Story Font
16

