Quantcast

'ഇസ്‍ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കണം'; മുസാഫർനഗർ സംഭവത്തിൽ റസാഖ് പാലേരി

തൃപ്ത ത്യാഗിയെ അറസ്റ്റ് ചെയ്യണമെന്നും ശക്തമായ നിയമ നടപടികൾ കൈക്കൊള്ളണമെന്നും റസാഖ് പാലേരി ഫേസ്ബുക്കിൽ കുറിച്ചു

MediaOne Logo

Web Desk

  • Published:

    26 Aug 2023 3:14 AM GMT

Muzaffarnagar video
X

കോഴിക്കോട്: യുപി മുസാഫർനഗറിൽ ഹിന്ദു വിദ്യാർഥികളെ കൊണ്ട് മുസ്‌ലിം വിദ്യാർഥിയെ അധ്യാപിക അടിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. നേഹ പബ്ലിക് സ്കൂളിൽ തൃപ്ത ത്യാഗി എന്ന അധ്യാപിക തന്റെ ക്ലാസിലെ മുസ്‌ലിം വിദ്യാർഥിയെ തെരഞ്ഞുപിടിച്ച് വംശീയ അതിക്രമങ്ങൾക്ക് വിധേയമാക്കിയ സംഭവം അങ്ങേയറ്റം നിന്ദ്യവും ഭീകരവുമാണെന്ന് റസാഖ് പാലേരി ഫേസ്ബുക്കിൽ കുറിച്ചു. രാജ്യത്ത് ഇസ്‌ലാമോഫോബിയയെ കുറ്റകൃത്യമായി പ്രഖ്യാപിക്കണമെന്നും മുസ്‌ലിം സമൂഹത്തിന് സവിശേഷ നിയമ പരിരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

യുപി മുസഫർ നഗറിൽ നേഹ പബ്ലിക് സ്കൂളിൽ തൃപ്ത ത്യാഗി എന്ന അധ്യാപിക തന്റെ ക്ലാസിലെ മുസ്‌ലിം വിദ്യാർത്ഥിയെ തിരഞ്ഞു പിടിച്ച് വംശീയ അതിക്രമങ്ങൾക്ക് വിധേയമാക്കിയ സംഭവം അങ്ങേയറ്റം നിന്ദ്യവും ഭീകരവുമാണ്.

തൃപ്ത ത്യാഗി എന്ന വ്യക്തിയുടെ വംശവെറിയുടെയോ വൈകല്യത്തിന്റെയോ മാത്രം പ്രശ്നമല്ല ഇത്. രാജ്യത്ത് ധർമ സൻസദിലൂടെയും വിദ്വേഷ പ്രസംഗങ്ങളിലൂടെയും ആഘോഷ അവസരങ്ങളെ പോലും മുസ്‌ലിം വിരുദ്ധ യുദ്ധ പ്രഖ്യാപനത്തിനായുള്ള അവസരമാക്കി മാറ്റുന്ന ഹിന്ദുത്വ സംഘടനകളുടെ ആക്രോശങ്ങളിലൂടെയും ഇസ്‌ലാമോഫോബിയ ഇന്ധനമാക്കി വ്യൂവർഷിപ് മത്സരം നടത്തുന്ന മാധ്യമങ്ങളുടെ നിലപാടുകളിലൂടെയും ശക്തമായ നടപടികൾ എടുക്കുന്നതിൽ തുടർച്ചയായി പരാജയപ്പെടുന്ന നിയമ - നീതിന്യായ സംവിധാനങ്ങളുടെ നിഷ്‌ക്രിയത്വത്തിലൂടെയും ശക്തിപ്പെട്ടു വന്ന അന്തരീക്ഷമാണിത്.

തൃപ്ത ത്യാഗിയെ അറസ്റ്റ് ചെയ്യണം. ശക്തമായ നിയമ നടപടികൾ കൈക്കൊള്ളണം. രാജ്യത്ത് ഇസ്‌ലാമോഫോബിയ എന്നത് തീവ്രവംശീയതയുടെ മുഴുവൻ അടയാളങ്ങളും പുറത്തു കാട്ടുന്ന സാമൂഹിക രോഗമായി പടർന്നു കൊണ്ടിരിക്കെ ഇസ്‌ലാമോഫോബിയയെ കുറ്റകൃത്യമായി പ്രഖ്യാപിക്കുകയും മുസ്‌ലിം സമൂഹത്തിന് സവിശേഷ നിയമ പരിരക്ഷ ഉറപ്പ് വരുത്തുകയും വേണം.

TAGS :

Next Story