'തെരഞ്ഞെടുപ്പിന് ശേഷവും വിദ്വേഷം തുടരുന്നു, തോൽവിയിൽ നിന്ന് സിപിഎം പാഠം പഠിച്ചില്ല': റസാഖ് പാലേരി
ഇനിയും പാഠം പഠിച്ചില്ലെങ്കിൽ വിദ്വേഷ രാഷ്ട്രീയത്തെ കേരളം കടപുഴക്കിയെറിയുമെന്നും റസാഖ് പാലേരി പറഞ്ഞു

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്ന് സിപിഎം പഠിച്ചില്ലെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ റസാഖ് പാലേരി. തെരഞ്ഞെടുപ്പിന് ശേഷവും വിദ്വേഷ പ്രസംഗം തുടരുകയാണ്. എ.കെ ബാലന്റെ വാക്കുകളില്‍ നിന്ന് ഇതാണ് മനസിലാകുന്നതെന്നും റസാഖ് പാലേരി പറഞ്ഞു.
'എല്ലാ പാഠവും കേരളം പഠിപ്പിച്ചിട്ടും സിപിഎം ഒരു പാഠവും പഠിക്കുന്നില്ലെന്നാണ് ബാലന്മാര്‍ പോലും പറഞ്ഞുനടക്കുന്നത്. ഇനിയും പാഠം പഠിച്ചില്ലെങ്കില്‍ ഈ വിദ്വേശ രാഷ്ട്രീയത്തെ കേരളത്തിന്റെ പ്രബുദ്ധ മണ്ണ് സമ്പൂര്‍ണ്ണമായി കടപുഴക്കിയെറിയുമെന്നതില്‍ സംശയമില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് മനസിലാകുന്നത്'. അദ്ദേഹം വ്യക്തമാക്കി.
'മുഖ്യമന്ത്രി മുതല്‍ കുട്ടി സഖാക്കള്‍ വരെ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുകയാണ്. വിഷപ്പാമ്പുകള്‍ ഓടിനടക്കുന്നുണ്ടായിരുന്നു'. എന്നിട്ടും സിപിഎമ്മിന്റെ കുപ്രചാരണങ്ങള്‍ ജനങ്ങള്‍ തള്ളിയെന്നും ജനങ്ങള്‍ തന്ന പൂവിന് അഞ്ച് വര്‍ഷം പൂക്കാലം തിരിച്ചുനല്‍കുമെന്നും റസാഖ് പാലേരി കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

