വാഹനമിടിച്ച് വയോധികന്‍ മരിച്ച സംഭവം: എസ്എച്ച്ഒ അനില്‍കുമാറിനെതിരെ നടപടിക്ക് ശിപാര്‍ശ
കാര്‍ ഓടിച്ചത് അനില്‍കുമാറാണെന്ന് കണ്ടെത്തിയിരുന്നു

തിരുവനന്തപുരം: കിളിമാനൂരില്‍ എസ്എച്ച്ഒയുടെ വാഹനമിടിച്ച് വയോധികന്‍ മരിച്ചതില്‍ എസ്എച്ച്ഒ അനില്‍കുമാറിനെതിരെ നടപടിക്ക് ശിപാര്‍ശ. അച്ചടക്ക നടപടി വേണമെന്ന് റൂറല്‍ എസ്പി ഡിഐജിക്ക് റിപ്പോര്‍ട്ട് നല്‍കി. കാര്‍ ഓടിച്ചത് അനില്‍കുമാറാണെന്ന് കണ്ടെത്തിയിരുന്നു.
സംഭവത്തില്‍ എസ്എച്ച്ഒ അനില്‍കുമാര്‍ കുറ്റം സമ്മതിച്ചിരുന്നു. ഒരാള്‍ വാഹനത്തിന്റെ സൈഡില്‍ ഇടിച്ചുവീണുവെന്നും തുടര്‍ന്ന് അയാള്‍ എഴുന്നേറ്റ് നടന്നുപോയെന്നുമാണ് അനില്‍കുമാറിന്റെ വിശദീകരണം.
വാഹനമോടിച്ചത് പാറശ്ശാല സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സിഐ പി അനില്‍കുമാര്‍ തന്നെയാണെന്ന് പൊലീസ് അന്വേഷണത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഞായറാഴ്ച മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെയാണ് പാറശ്ശാല സ്റ്റേഷന്‍ വിട്ട് അനില്‍കുമാര്‍ തട്ടത്തുമലയിലെ വീട്ടില്‍ പോയത്.
അനുമതിയില്ലാതെ പോയതുകൊണ്ടാണ് അപകടം ഉണ്ടായിട്ടും നിര്‍ത്താതെ പോയതെന്നാണ് വിവരം. അപകടമുണ്ടാക്കിയ അനില്‍കുമാറിന്റെ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിനിടെ, സംഭവത്തില്‍ പാറശ്ശാല സിഐ പി അനില്‍കുമാറിനെതിരെ നടപടിയുണ്ടാകും.
Adjust Story Font
16

