ഉത്രാടനാളില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന; ബെവ്‌കോ വഴി വിറ്റത് 137 കോടിയുടെ മദ്യം
കഴിഞ്ഞ 10 ദിവസത്തെ മദ്യ വില്‍പ്പന മുൻ വർഷത്തേക്കാൾ 50 കോടിയിലധികം രൂപക്കാണ്

കൊച്ചി: ഉത്രാടനാളില്‍ സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന. 137 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് ബെവ്‌കോ വഴി വിറ്റത്. 2024ല്‍ 126 കോടി രൂപയുടെ വില്‍പ്പനയാണ് നടന്നത്.
1.46 കോടിയുടെ മദ്യം വിറ്റ കരുനാഗപ്പള്ളി ബെവ്‌കോ ഔട്ട്‌ലെറ്റ് ആണ് ഒന്നാം സ്ഥാനത്ത്. 1.24 കോടിയുടെ വില്‍പ്പനയുമായി കൊല്ലം ആശ്രാമം ഔട്ട്‌ലെറ്റ് ആണ് രണ്ടാം സ്ഥാനത്ത്. 1.11 കോടിയാണ് മൂന്നാം സ്ഥാനത്തുള്ള മലപ്പുറം എടപ്പാള്‍ ഔട്ട്‌ലെറ്റിലെ വില്‍പ്പന. കഴിഞ്ഞ 10 ദിവസത്തെ മദ്യ വില്‍പ്പന മുൻ വർഷത്തേക്കാൾ 50 കോടിയിലധികം രൂപക്കാണ്.
Next Story
Adjust Story Font
16

