Quantcast

എസ്.എസ്.എൽ.സി പരീക്ഷയിലെ റെക്കോഡ് വിജയശതമാനം; ഹയർ സെക്കണ്ടറി പ്രവേശനം കടുപ്പമേറും

കേരള സിലബസിൽ മാത്രം ഒരു ലക്ഷത്തിലധികം പേരാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്.

MediaOne Logo

Web Desk

  • Updated:

    2021-07-15 01:50:37.0

Published:

15 July 2021 1:49 AM GMT

എസ്.എസ്.എൽ.സി പരീക്ഷയിലെ റെക്കോഡ് വിജയശതമാനം; ഹയർ സെക്കണ്ടറി പ്രവേശനം കടുപ്പമേറും
X

എസ്.എസ്.എൽ.സി വിജയശതമാനം ഉയർന്നതോടെ ഇനി ഹയർ സെക്കണ്ടറി പ്രവേശനം കടുപ്പമേറും. കേരള സിലബസിൽ മാത്രം ഒരു ലക്ഷത്തിലധികം പേരാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. സി.ബി.എസ്.ഇ വിജയശതമാനം കൂടി വർധിച്ചാൽ സീറ്റൊരുക്കുന്നതിൽ വിദ്യാഭ്യാസവകുപ്പും കുഴയും.

കഴിഞ്ഞ വർഷം 41,906 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചെങ്കിൽ ഇത്തവണ 79,412 പേർ വർധിച്ച് 1, 21,318 പേര്‍ക്കാണ് പത്ത് എ പ്ലസ്. ഇനി സി.ബി.എസ്.ഇ വിജയിച്ച് വരുന്നവരും കൂടി ചേരുമ്പോൾ എണ്ണം വർധിക്കും. ഇവരിൽ ഭൂരിപക്ഷം പേരും പ്രവേശനത്തിന് മുൻഗണന നൽകുക ശാസ്ത്ര വിഷയങ്ങൾക്കും ഇഷ്ടപ്പെട്ട സ്കൂളുകള്‍ക്കുമാകും. മറ്റ് വിഷങ്ങൾക്കും കാര്യമായ ആവശ്യക്കാരുണ്ടാവും.

എല്ലാ കുട്ടികൾക്കും പഠിക്കാൻ അവസരമുണ്ടാകുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കിയത്. മലബാറിൽ ഇത്തവണ സീറ്റുകൾ ഗണ്യമായി വർധിപ്പിക്കുന്നതിന് സർക്കാർ നടപടി വേഗത്തിലാക്കേണ്ടി വരും. തെക്കൻ കേരളത്തിൽ നേരിയ വർധനവ് മാത്രം മതിയെന്നത് ആശ്വാസമാണ്.

TAGS :

Next Story