Quantcast

സെപ്റ്റംബർ എട്ടിന് ഗുരുവായൂരിൽ റെക്കോർഡ് കല്യാണ ബുക്കിങ്

കഴിഞ്ഞ വർഷത്തെ 277 കല്യാണത്തിന്റെ റെക്കോർഡ് ഇതോടെ പഴങ്കഥയായി

MediaOne Logo

Web Desk

  • Published:

    4 Sept 2024 5:55 PM IST

Record wedding bookings in Guruvayur on September 8th
X

ത‍ൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ സെപ്റ്റംബർ എട്ടിന് റെക്കോർഡ് കല്യാണ ബുക്കിങ്ങ്. ഇന്ന് രാവിലെ 10 മണി വരെ 350 പേരാണ് ക്ഷേത്രത്തിൽ കല്യാണത്തിനായി ബുക്ക് ചെയ്തത്. കഴിഞ്ഞവർഷത്തെ 277 കല്യാണത്തിന്റെ റെക്കോർഡ് ഇതോടെ പഴങ്കഥയായി.

ഏഴാം തീയതി ഉച്ചയ്ക്ക് 12 മണി വരെ ബുക്ക് ചെയ്യാം എന്നതിനാൽ ഇനിയും എണ്ണം വർധിക്കാനാണ് സാധ്യത. ഓണത്തിന് മുൻപുള്ള ഞായറാഴ്ചയെന്ന പ്രത്യേകതയും ഈ ദിവസത്തിനുണ്ട്. കേരളത്തിലെ തന്നെ ഏറ്റവും കൂടുതൽ വിവാഹങ്ങൾ നടക്കുന്ന ക്ഷേത്രമാണ് ഗുരുവായൂർ.

നിലവിൽ നാല് മണ്ഡപങ്ങളിലാണ് കല്യാണം നടക്കുന്നത്, തിരക്കുള്ള ദിവസങ്ങിൽ ഇത് അഞ്ചാവും. കൃത്യമായ ഏകീകരണം ഇല്ലെങ്കിൽ വലിയ തിരക്ക് ഉണ്ടാവും. എണ്ണം ഇനിയും വർധിച്ചാലും തീർഥാടകർക്കും, വിവാഹത്തിന് എത്തുന്നവർക്കും ബുദ്ധിമുട്ടില്ലാതെ കാര്യങ്ങൾ നിയന്ത്രിക്കാനാവും എന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോർഡ്.

TAGS :

Next Story