Quantcast

കേരള കേന്ദ്രസർവകലാശാലയിലെ താത്ക്കാലിക ജീവനക്കാരുടെ നിയമനം നടത്തുന്നത് ആർഎസ്എസ്; നിയമനം ബിഎംഎസിന്റെ ലിസ്റ്റിൽ നിന്ന്, തെളിവുകൾ പുറത്ത്

ഇന്റർവ്യു പ്രഹസനമാക്കി വർഷങ്ങളായി നിയമനം നടത്തുന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. രജിസ്ട്രാറുടെയും ബിഎംഎസ് നേതാവിന്റെയും ശബ്ദസന്ദേശം മീഡിയവണിന്

MediaOne Logo

Web Desk

  • Published:

    25 Jan 2025 10:26 AM IST

കേരള കേന്ദ്രസർവകലാശാലയിലെ താത്ക്കാലിക ജീവനക്കാരുടെ നിയമനം നടത്തുന്നത് ആർഎസ്എസ്; നിയമനം ബിഎംഎസിന്റെ ലിസ്റ്റിൽ നിന്ന്, തെളിവുകൾ പുറത്ത്
X

കാസര്‍കോട്: കേന്ദ്ര സർവകലാശാലയിൽ ഹൗസ്‌ കീപ്പിങ്‌ സ്‌റ്റാഫടക്കം നിരവധി തസ്‌തികകളിൽ താത്കാലിക ജീവനക്കാരെ നിയമിക്കുന്നത് ആർഎസ്എസ് നിയന്ത്രണത്തിൽ. ബിഎംഎസ്‌ വഴി ലിസ്‌റ്റ്‌ നൽകിയാണ് നിയമനം. ഇന്റർവ്യു പ്രഹസനമാക്കി വർഷങ്ങളായി നിയമനം നടത്തുന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്ത് വന്നു. രജിസ്‌ട്രാറുടെയും ബിഎംഎസ്‌ നേതാവിന്റെയും ശബ്ദസന്ദേശം മീഡിയവണിന് ലഭിച്ചു.

കേരള-കേന്ദ്ര സർവകലാശാലയിൽ നൂറുകണക്കിന്‌ തൂപ്പുകാരെയും സെക്യൂരിറ്റി ജീവനക്കാരെയും ആർഎസ്‌എസ്‌ നിയന്ത്രണത്തിൽ നിയമിക്കുന്നതായി നേരത്തെ തന്നെ ആക്ഷേപം ഉയർന്നതാണ്. ബിഎംഎസ്‌ വഴി ലിസ്‌റ്റ്‌ നൽകിയാണ് നിയമനം. പേരിന് ഇന്റർവ്യു നടത്താറുണ്ടെങ്കിലും ഇത് പ്രഹസനമാക്കിയാണ്‌ വർഷങ്ങളായി ഇവിടെ നിയമനം നടത്തുന്നത്‌.

ഹൗസ്‌ കീപ്പിങ്‌ വിഭാഗത്തിൽ പുതിയ ജീവനക്കാരെ നിയമിക്കുന്നതിനായിഇൻ്റർവ്യു നടത്തുന്നതായി കരാർ കമ്പനി പരസ്യം നൽകിയിരുന്നു. ഇതിനെതിരെ ബിഎംഎസ്‌ നേതാവ്‌ തിരുവനന്തപുരത്തെ റിക്രൂട്ട്‌മെന്റ്‌ ഏജൻസിക്കാരെ വിളിച്ച് ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശമാണ് പുറത്ത് വന്നത്. സർവകലാശാലയിൽ പുതിയ ഹൗസ്‌ കീപ്പിങ്‌ ജീവനക്കാർക്കായി 27ന്‌ ഇന്റർവ്യു നടത്തുന്ന വിവരം റിക്രൂട്ട്‌മെന്റ്‌ ഏജൻസി വാർത്ത നൽകിയിരുന്നു.

ഇൻ്റർവ്യു വിവരം പുറത്ത് വന്നതോടെ ബിഎംഎസ് നേതാക്കൾ ഏജൻസിക്കെതിരെ തിരിഞ്ഞു. സർവകലശാലാ രജിസ്‌ട്രാറും റിക്രൂട്ടിങ്‌ ഏജൻസിയുടെ ഓഫീസിൽ വിളിച്ച്‌ ഇന്റർവ്യു മാറ്റിവെച്ചതായി അറിയിക്കണമെന്ന്‌ സമ്മർദം ചെലുത്തുന്ന ശബ്ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്.

ആർഎസ്എസ് നൽകുന്ന ലിസ്റ്റിൽ നിന്നും സാധാരണ റിക്രൂട്ട്മെൻ്റ് നടത്താറുള്ള ഏജൻസി, ഇത്തവണ ബിഎംഎസുമായി ഉണ്ടായ തർക്കത്തെ തുടർന്നാണ് ഇൻ്റർവ്യു വിവരം പുറത്ത് വിട്ടതെന്നാണ് സൂചന. ബിഎംഎസുമായി സംസാരിച്ച്‌ പ്രശ്നം പരിഹക്കാമെന്ന നിർദേശവും രജിസ്‌ട്രാർ ഏജൻസിക്ക് നൽകുന്നുണ്ട്.

Watch Video Report


TAGS :

Next Story