9 ഡാമുകളില്‍ റെഡ് അലേര്‍ട്ട്; ജാഗ്രത നിര്‍ദ്ദേശം
ഡാമുകളില്‍ നിന്ന് നിശ്ചിത അളവില്‍ വെള്ളം പുറത്ത് വിടുന്നുണ്ട്

തിരുവനന്തപുരം: അപകടകരമായ നിലയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് 9 ഡാമുകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഡാമുകള്‍ക്ക് അരികില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി.
തൃശൂരിലെ ഷോളയാര്‍,പെരിങ്ങല്‍കുത്ത് ,വയനാട് ,ബാണാസുരസാഗര്‍ തുടങ്ങിയ ഡാമുകളിലാണ് മുന്നറിയിപ്പുള്ളത്. ഡാമുകളില്‍ നിന്ന് നിശ്ചിത അളവില്‍ വെള്ളം പുറത്ത് വിടുന്നുണ്ട്.
പത്തനംതിട്ട കക്കി,മൂഴിയാര്‍, ഇടുക്കി മാട്ടുപ്പെട്ടി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍ , തൃശൂര്‍ ഷോളയാര്‍,പെരിങ്ങല്‍കുത്ത്, വയനാട് ബാണാസുരസാഗര്‍ എന്നീ ഡാമുകള്‍ക്കാണ് മുന്നറിയിപ്പ്.
Next Story
Adjust Story Font
16

