Quantcast

പ്രളയ സാധ്യത; സംസ്ഥാനത്ത് പത്ത് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

നിലവിലെ സാഹചര്യത്തിൽ നദികളിൽ ഇറങ്ങാനോ നദി മുറിച്ചുകടക്കാനോ പാടില്ലെന്നും തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാ​​ഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്

MediaOne Logo

Web Desk

  • Published:

    25 Oct 2025 12:49 PM IST

പ്രളയ സാധ്യത; സംസ്ഥാനത്ത് പത്ത് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
X

Photo: Special arrangement

തിരുവനന്തപുരം: അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാനത്തെ വിവിധ നദികളിൽ ജലസേചന വകുപ്പിന്റെ ജാ​ഗ്രതാ നിർദേശം. പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ നദിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

നിലവിലെ സാഹചര്യത്തിൽ നദികളിൽ ഇറങ്ങാനോ നദി മുറിച്ചുകടക്കാനോ പാടില്ലെന്നും തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാ​​ഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.

ജലനിരപ്പ് ക്രമാനു​ഗതമായി ഉയരുന്നതിനാൽ സംസ്ഥാനത്തെ 10 ഡാമുകളിൽ റെഡ് അലർട്ടും മൂന്ന് ഡാമുകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇറിഗേഷൻ വകുപ്പിന്റെ കീഴിലുള്ള അഞ്ച് ‍ഡാമുകളിലും തിരുവനന്തപുരം നെയ്യാർ ഡാമിലും പാലക്കാടുള്ള നാല് ഡാമുകളിലുമാണ് അതീവ ജാ​ഗ്രതാ നിർദേശം. ഡാമുകൾക്ക് അരികിൽ താമസിക്കുന്നവരോട് ജാ​ഗ്രത പാലിക്കണമെന്ന് ജലസേചന വകുപ്പ് മുന്നറിയിപ്പ് നൽകി.

TAGS :

Next Story