വ്യാഴാഴ്ച വരെ അതിതീവ്രമഴ തുടരും; ഇന്നും നാളെയും പത്ത് ജില്ലകളിൽ റെഡ് അലർട്ട്

കേരളത്തിലെ ഏഴ് ഡാമുകളിൽ റെഡ് അലർട്ട്. മലമ്പുഴ ഡാമിന്റെ സ്പിൽ വെ ഷട്ടറുകൾ ഉച്ചയ്ക്ക് 12 മണിക്ക് തുറക്കും

MediaOne Logo

Web Desk

  • Updated:

    2022-08-02 06:03:19.0

Published:

2 Aug 2022 5:59 AM GMT

വ്യാഴാഴ്ച വരെ അതിതീവ്രമഴ തുടരും; ഇന്നും നാളെയും പത്ത് ജില്ലകളിൽ റെഡ് അലർട്ട്
X

തിരുവനന്തപുരം: മധ്യകേരളത്തിലും വടക്കൻ കേരളത്തിലും അതിതീവ്രമഴ തുടരുന്നു. വ്യാഴാഴ്ച വരെ സംസ്ഥാനത്ത് അതിതീവ്രമഴ തുടരും. ഇന്നും നാളെയും 10 ജില്ലകളിലാണ് റെഡ് അലേർട്ട് നൽകിയിരിക്കുന്നത്. ആലപ്പുഴ മുതൽ കണ്ണൂർ വരെയുള്ള ജില്ലകളിലാണ് റെഡ് അലർട്ട് നൽകിയിരിക്കുന്നത്.

ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലാണ് റെഡ് അലേർട്ട്. നേരത്തെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

നാളെയും പത്ത് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.

കേരളത്തിലെ ഏഴ് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പൊന്മുടി, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, കുണ്ടള, മൂഴിയാർ, പെരിങ്ങൽ കുത്ത് ഡാമുകളിലാണ് റെഡ് അലർട്ട്. മലമ്പുഴ ഡാമിന്റെ സ്പിൽ വെ ഷട്ടറുകൾ ഉച്ചയ്ക്ക് 12 മണിക്ക് തുറക്കും. പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.

TAGS :

Next Story