ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി മാറി; ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്
കൊച്ചി-ധനുഷ് കോടി ദേശീയപാതയിലെ രാത്രികാല യാത്ര മേയ് 30 വരെ നിരോധിച്ചു

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി മാറുന്നതോടെ സംസ്ഥാനത്ത് ഇന്നും മഴ കനക്കും. തെക്കൻ ജില്ലകളിൽ ഉൾപ്പെടെ വ്യാപക മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഇന്ന് പത്തനംതിട്ട, ഇടുക്കി,കണ്ണൂർ, കാസർകോഡ് ജില്ലകളിൽ റെഡ് അലർട്ടാണ്. മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. നാളെയും ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ട,ഇടുക്കി,എറണാകുളം , കാസർകോട്,കണ്ണൂർ , വയനാട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയിൽ ഇതുവരെ 24 പേർക്കാണ് ജീവൻ നഷ്ടമായത്.
അതിനിടെ, ഇടുക്കിയിൽ മഴ മുന്നറിയിപ്പ് നില നിൽക്കുന്ന പശ്ചാത്തലത്തിൽ മുന്നൊരുക്കങ്ങളും മുൻകരുതലുകളുമായി ജില്ലാ ഭരണകൂടം. മണ്ണിടിഞ്ഞും മരം വീണുമുള്ള അപകടങ്ങൾ വർധിച്ചതോടെ കൊച്ചി-ധനുഷ് കോടി ദേശീയപാതയിലെ രാത്രികാല യാത്ര മേയ് 30 വരെ നിരോധിച്ചു. മഴ മുന്നറിയിപ്പ് നീങ്ങും വരെ തൊഴിലുറപ്പ്, തോട്ടം മേഖല ഉൾപ്പെടെയുള്ള പുറംജോലികളും നിരോധിച്ചിട്ടുണ്ട്. ജില്ലയിൽ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Adjust Story Font
16

