Quantcast

മഅ്ദനിക്കെതിരായ പരാമർശം; മജീദ് സ്വലാഹിയുടെ കോലം കത്തിച്ച് പി.ഡി.പി

ഇരുമ്പിച്ചി പുതിയ പള്ളിക്ക് സമീപമായിരുന്നു പ്രതിഷേധം.

MediaOne Logo

Web Desk

  • Updated:

    2023-01-03 12:40:16.0

Published:

3 Jan 2023 12:35 PM GMT

മഅ്ദനിക്കെതിരായ പരാമർശം; മജീദ് സ്വലാഹിയുടെ കോലം കത്തിച്ച് പി.ഡി.പി
X

കൊച്ചി: അബ്ദുൽ നാസർ മഅ്ദനി തീവ്രവാദിയും ഭീകരവാദിയുമാണെന്ന് ചാനൽ അഭിമുഖത്തിൽ മുജാഹിദ് നേതാവ് മജീദ് സ്വലാഹി പറഞ്ഞുവെന്ന് ആരോപിച്ച് കോലം കത്തിച്ച് പ്രതിഷേധം.

പി.ഡി.പി കൊച്ചി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഇരുമ്പിച്ചി പുതിയ പള്ളിക്ക് സമീപമായിരുന്നു പ്രതിഷേധം.

മണ്ഡലം പ്രസിഡൻ്റ് സി.ബി അലി, വൈസ് പ്രസിഡൻ്റ് ആഷിഖ്, സെക്രട്ടറി സലാം, ട്രഷറർ അനസ്, ജില്ലാ കൗൺസിൽ അംഗം എം.ഇ നൗഷാദ് നേതൃത്വം നൽകി.

TAGS :

Next Story