Quantcast

ഗവേഷക വിദ്യാര്‍ഥിനിയുടെ ആത്മഹത്യ റിസര്‍ച്ച് ഗൈഡിന്റെ പീഡനം മൂലമെന്ന് ബന്ധുക്കള്‍

മെറിറ്റില്‍ കിട്ടിയ സ്‌കോളര്‍ഷിപ്പാണ്. പി.എച്ച്.ഡിക്ക് ശരിയായ ഗൈഡന്‍സ് നല്‍കിയില്ല. ഹോസ്റ്റലില്‍ കയറ്റാന്‍ സമ്മതിച്ചില്ല. നിരന്തരമായി സ്വഭാവഹത്യ നടത്തി അധിക്ഷേപിച്ചു.

MediaOne Logo

Web Desk

  • Published:

    12 Sept 2021 4:00 PM IST

ഗവേഷക വിദ്യാര്‍ഥിനിയുടെ ആത്മഹത്യ റിസര്‍ച്ച് ഗൈഡിന്റെ പീഡനം മൂലമെന്ന് ബന്ധുക്കള്‍
X

പാലക്കാട് കൊല്ലങ്കോട് എഞ്ചിനീയറിങ് ഗവേഷക വിദ്യാര്‍ഥിനിയായ കൃഷ്ണ (32) ആത്മഹത്യ ചെയ്തത് റിസര്‍ച്ച് ഗൈഡിന്റെ പീഡനം മൂലമെന്ന് ബന്ധുക്കള്‍. കോയമ്പത്തൂര്‍ അമൃത വിദ്യാപീഠത്തിലെ വിദ്യാര്‍ഥിനിയാണ് കൃഷ്ണ. ഗൈഡ് നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായി സഹോദരി പറഞ്ഞു.

ഇന്നലെ രാത്രിയാണ് കൃഷ്ണയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 2016 മുതലാണ് ഗവേഷണം തുടങ്ങിയത്. എന്‍.രാധികയാണ് നിലവിലെ ഗൈഡ്. സിന്ധു തമ്പാട്ടിയായിരുന്നു മുന്‍ ഗൈഡ്. രാധിക പോയി തൂങ്ങി മരിക്കൂ എന്ന് പറഞ്ഞു. 20 വര്‍ഷം കഴിഞ്ഞാലും പി.എച്ച്.ഡി തീരില്ലെന്ന് ഭീഷണിപ്പെടുത്തി.

മെറിറ്റില്‍ കിട്ടിയ സ്‌കോളര്‍ഷിപ്പാണ്. പി.എച്ച്.ഡിക്ക് ശരിയായ ഗൈഡന്‍സ് നല്‍കിയില്ല. ഹോസ്റ്റലില്‍ കയറ്റാന്‍ സമ്മതിച്ചില്ല. നിരന്തരമായി സ്വഭാവഹത്യ നടത്തി അധിക്ഷേപിച്ചു. വീട്ടുകാര്‍ നേരത്തെ പരാതി അറിയിച്ചിരുന്നെങ്കിലും ഫലമുണ്ടായിട്ടില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.

TAGS :

Next Story