ശബരിമലയിലെ നിയന്ത്രണങ്ങളിൽ ഇളവ്; വിർച്വൽ ക്യൂ ബുക്കിങ് പരിധി 40,000 ആക്കി

5,000 പേർക്ക് സ്‌പോട്ട് ബുക്കിങ് വഴി എത്താം. അഞ്ച് വയസ്സിൽ താഴെയുള്ളവർക്ക് ആർടിപിസിആർ വേണ്ട

MediaOne Logo

Web Desk

  • Updated:

    2021-11-26 02:58:48.0

Published:

26 Nov 2021 2:58 AM GMT

ശബരിമലയിലെ നിയന്ത്രണങ്ങളിൽ ഇളവ്; വിർച്വൽ ക്യൂ ബുക്കിങ് പരിധി 40,000 ആക്കി
X

ശബരിമല തീർത്ഥാടനത്തിനുള്ള നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നിലവിൽ വന്നു. വിർച്വൽ ക്യൂ ബുക്കിങ്ങിന്റെ പരിധി 40,000ത്തിലേക്ക് ഉയർത്തി. 5,000 പേർക്ക് സ്‌പോട്ട് ബുക്കിങ്ങിലൂടെയും ദർശനത്തിനെത്താം.

സന്നിധാനത്തെ തിരക്ക് വധിക്കുന്നതും അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെട്ടതും കണക്കിലെടുത്താണ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് അനുവദിച്ചത്. നിലിൽ വിർച്വൽ ക്യൂ ബുക്കിങ് പരിധി 30,000 ആയിരുന്നത് 40,000 ആയി ഉയർത്തി. പമ്പ, നിലയ്ക്കൽ, എരുമേലി, കുമളി അടക്കം 10 കേന്ദ്രങ്ങളിൽനിന്ന് സ്‌പോട്ട് ബുക്കിങ് വഴി 5,000 പേർക്കും ദർശനത്തിനെത്താം. രണ്ട് ഡോസ് കോവിഡ് വാക്‌സിനേഷൻ, അല്ലെങ്കിൽ 72 മണിക്കൂർ മുൻപുള്ള ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. എന്നാൽ അഞ്ച് വയസിനുതാഴെയുള്ളവരെ ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

തിരിച്ചറിയൽ രേഖയായി ആധാർ കാർഡ് കരുതണം. നെയ്യഭിഷേകത്തിനുള്ള നിയന്ത്രണം തുടരും. എന്നാൽ, രാവിലെ അഞ്ചുമുതൽ ഏഴുവരെ നടക്കുന്ന നെയ്യഭിഷേകത്തിന്റെ സമയപരിധി കൂട്ടുന്നത് പരിഗണനയിലുണ്ട്. നിലവിൽ പ്രത്യേക കൗണ്ടറുകൾ വഴിയാണ് അഭിഷേകത്തിനുള്ള നെയ്യ് ശേഖരിക്കുന്നതും പ്രസാദം വിതരണം ചെയ്യുന്നതും. പരമ്പരാഗത പാതയായ നീലിമല വഴിയുള്ള മലകയറ്റം അനുവദിക്കുന്നതിലും തീരുമാനം ഉടനുണ്ടാകും.

Summary: Further relaxations in the COVID-19 restrictions in Sabarimala. Virtual queue booking limit increased to 40,000. 5,000 people can also visit the site through spot bookings.

TAGS :

Next Story