Quantcast

'മതം ഓർത്തത് അമ്മയുടെ മരണശേഷം'; കല്യാണിയമ്മയ്ക്ക് അന്ത്യകർമങ്ങൾ നടത്തി റസാഖും കുടുംബവും

ചെറുപ്പം മുതൽ അയൽവാസിയായിരുന്ന കല്യാണിയമ്മയെ സ്വന്തം അമ്മയെപ്പോലെയാണ് റസാഖും കുടുംബവും കണ്ടിരുന്നത്

MediaOne Logo

Web Desk

  • Updated:

    2026-11-11 05:54:25

Published:

11 Nov 2026 11:10 AM IST

മതം ഓർത്തത് അമ്മയുടെ മരണശേഷം; കല്യാണിയമ്മയ്ക്ക് അന്ത്യകർമങ്ങൾ നടത്തി റസാഖും കുടുംബവും
X

വയനാട്: മൂപ്പൈനാട് പഞ്ചായത്തിലെ ചന്ദ്രഗിരിയിൽ കല്യാണിയമ്മയുടെ സംസ്കാരച്ചടങ്ങുകൾ അയൽവാസികളായ റസാഖും അനുജൻ സുലൈമാനും ചേർന്ന് നടത്തിയ സംഭവം വലിയ ശ്രദ്ധനേടിയിരുന്നു. എന്നാൽ ഇതിനെ വെറുമൊരു മതസൗഹാർദത്തിന്റെ പേരിൽ മാത്രം കാണാനാകില്ലെന്നാണ് റസാഖ് പറയുന്നത്.

19 വർഷമായി കല്യാണിയമ്മയെ സ്വന്തം കുടുംബാംഗത്തെപ്പോലെയാണ് ചേർത്തുപിടിച്ചതെന്നും മറ്റൊരു മതത്തിൽപ്പെട്ടയാളാണ് അമ്മയെന്ന കാര്യം മരണാനന്തര ചടങ്ങുകൾ നടത്തുമ്പോഴാണ് ഞങ്ങൾ പോലും ഓർത്തതെന്നും റസാഖ് വ്യക്തമാക്കി.

ചെറുപ്പം മുതൽ അയൽവാസിയായിരുന്ന കല്യാണിയമ്മയെ സ്വന്തം അമ്മയെപ്പോലെയാണ് റസാഖും കുടുംബവും കണ്ടിരുന്നത്. ഭർത്താവും മക്കളുമില്ലാത്ത അമ്മയ്ക്ക് ആവശ്യമായ ഭക്ഷണവും മറ്റ് പരിചരണങ്ങളും നൽകിയിരുന്നത് ഈ കുടുംബമായിരുന്നു. വാർധക്യസഹജമായ അസുഖങ്ങൾ ബാധിച്ചതോടെ അവസാനകാലത്ത് സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നാണ് പരിചരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം.

86 വയസ്സുണ്ടായിരുന്ന കല്യാണിയമ്മ അതുവരെ പൂർണ ആരോഗ്യവതിയായിരുന്നുവെന്നും ബന്ധുക്കളാരും കൂടെയില്ലാതിരുന്ന അവർക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്തുകൊടുത്തിരുന്നത് ഈ കുടുംബമായിരുന്നുവെന്നും റസാഖ് വ്യക്തമാക്കി.

മരണശേഷം കല്യാണിയമ്മയുടെ ആഗ്രഹപ്രകാരം ഹിന്ദു ആചാരപ്രകാരമുള്ള ചടങ്ങുകളാണ് റസാഖും സഹോദരനും ചേർന്ന് നടത്തിയത്. മതത്തിനപ്പുറം മനുഷ്യബന്ധങ്ങൾക്കും സ്നേഹത്തിനും കരുതലിനും പ്രാധാന്യം നൽകുന്ന ഈ സഹോദരങ്ങളുടെ പ്രവൃത്തി സമൂഹത്തിന് വലിയൊരു സന്ദേശമാണ് നൽകുന്നത്.

TAGS :

Next Story