Quantcast

പ്രശസ്‌ത കഥകളി നടൻ കലാകേന്ദ്രം മുരളീധരൻ നമ്പൂതിരി അന്തരിച്ചു

കോട്ടയത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

MediaOne Logo

Web Desk

  • Published:

    17 Sept 2022 8:31 PM IST

പ്രശസ്‌ത കഥകളി നടൻ കലാകേന്ദ്രം മുരളീധരൻ നമ്പൂതിരി അന്തരിച്ചു
X

കോട്ടയം: പ്രശസ്ത കഥകളിനടന്‍ കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരി(53) അന്തരിച്ചു. കോട്ടയത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കുടമാളൂര്‍ കരുണാകരന്‍ നായരുടെയും മാത്തൂര്‍ ഗോവിന്ദന്‍കുട്ടിയുടെയും ശിഷ്യനും പിന്‍ഗാമിയുമായിരുന്നു. സ്ത്രീവേഷങ്ങളിലൂടെയാണ് മുരളീധരന്‍ നമ്പൂതിരി പ്രശസ്തി നേടിയത്. മാത്തൂര്‍ ഗോവിന്ദന്‍കുട്ടി, കലാമണ്ഡലം രാമന്‍കുട്ടി, കലാമണ്ഡലം ഗോപി, കോട്ടക്കല്‍ ശിവരാമന്‍ തുടങ്ങിയവര്‍ക്കൊപ്പം അദ്ദേഹം അവതരിപ്പിച്ച സ്ത്രീവേഷങ്ങള്‍ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.

മാത്തൂര്‍ ഗോവിന്ദന്‍കുട്ടി ആശാന്റെ കലാ കേന്ദ്രം കളരിയില്‍ കഥകളി അഭ്യസിച്ചു. പേരൂര്‍ മൂലവള്ളില്‍ ഇല്ലത്ത് ഗീതാ ലാലാണ് ഭാര്യ.

TAGS :

Next Story