Quantcast

വർക്കലയിൽ റിസോർട്ട് ജീവനക്കാരനെ വിളിച്ചിറക്കി വെട്ടിപ്പരിക്കേല്‍പ്പിച്ചു

ഇന്നലെ രാത്രി 9 മണിക്കാണ് സംഭവം

MediaOne Logo

Web Desk

  • Published:

    4 Nov 2022 4:22 AM GMT

വർക്കലയിൽ റിസോർട്ട് ജീവനക്കാരനെ വിളിച്ചിറക്കി വെട്ടിപ്പരിക്കേല്‍പ്പിച്ചു
X

തിരുവനന്തപുരം: വർക്കലയിൽ റിസോർട്ട് ജീവനക്കാരന് വെട്ടേറ്റു. ഇടുക്കി രാജാക്കാട് സ്വദേശി അമലിനാണ് (22) വെട്ടേറ്റത്. ഇന്നലെ രാത്രി 9 മണിക്കാണ് സംഭവം. അഞ്ചംഗ സംഘം റിസോർട്ട് ജീവനക്കാരനായ അമലിനെ ആക്രമിക്കുകയായിരുന്നു. കല്ലും മറ്റും ഉപയോഗിച്ച് മർദിക്കുകയായിരുന്നു. തലക്കും ദേഹത്തും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

അമലിനെ ആദ്യം വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. എന്നാൽ ആക്രമിക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. അമലിനെ റിസോർട്ടിൽ നിന്ന് വിളിച്ചിറക്കി മർദിക്കുകയായിരുന്നു. മർദിച്ച് അവശനാക്കിയ ശേഷം കടൽതീരത്തോട് ചേർന്ന് മണലിൽ മൂടിയ നിലയിലായിരുന്നു. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തതായും വിവരമുണ്ട്. അഞ്ചുപേരിൽ ഒരാൾ മുമ്പ് ഈ റിസോർട്ടിൽ ജോലി ചെയ്തയാളാണെന്നും മറ്റ് ജീവനക്കാർ പൊലീസിന് വിവരം നൽകിയിട്ടുണ്ട്.


TAGS :

Next Story