Quantcast

എസ്‌ഐആർ: പാസ്‌പോർട്ട് നമ്പർ നൽകുന്നതിലെ നിയന്ത്രണം നീക്കി തെര.കമ്മീഷൻ

മീഡിയവൺ വാർത്തക്ക് പിന്നാലെയാണ് വെബ്സൈറ്റിൽ മാറ്റം വരുത്തിയത്

MediaOne Logo

Web Desk

  • Updated:

    2026-01-19 04:42:46.0

Published:

19 Jan 2026 8:35 AM IST

എസ്‌ഐആർ: പാസ്‌പോർട്ട് നമ്പർ നൽകുന്നതിലെ നിയന്ത്രണം നീക്കി തെര.കമ്മീഷൻ
X

പാലക്കാട്:എസ്ഐആറില്‍ പുതിയ പാസ്പോർട്ടുകാരുടെ പേര് ചേർക്കാൻ കഴിയാത്തത് പരിഹരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. പാസ്പോർട്ട് നമ്പർ എൻറർ ചെയ്യുന്നതിലെ നിയന്ത്രണമാണ് നീക്കിയത്. പാസ്പോർട്ടിൽ രണ്ട് ഇംഗ്ലീഷ് അക്ഷരങ്ങൾ വരുന്ന നമ്പറുള്ളവർക്ക് നേരത്തെ അപേക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല.ഇക്കാര്യം മീഡിയവൺ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് കമ്മീഷൻ വെബ്സൈറ്റിൽ മാറ്റം വരുത്തിയത്.

വിദേശത്ത് താമസിച്ചുവരുന്ന ഇന്ത്യൻ പൗരന്മാർക്കാണ് പ്രവാസി വോട്ടർ എന്ന ഗണത്തിൽ വോട്ട് ചേർക്കാൻ കഴിയുക. ഇതിന് പാസ്പോർട്ട് നമ്പർ നിർബന്ധമാണ്. പഴയ പാസ്പോര്‍ട്ടുകളിൽ ആദ്യം ഇംഗ്ലീഷ് അക്ഷരമാലയിലെ ഒരു അക്ഷരവും പിന്നീട് 7 സംഖ്യകളുമാണ് ഉണ്ടാവുക . ഈ രീതിയിൽ ഉള്ള പാസ്പോർട്ട് ഉള്ളവർക്ക് അപേക്ഷിക്കാൻ തടസമില്ല . എന്നാൽ പുതിയ പാസ്പോർട്ടുകളിൽ ആദ്യ രണ്ട് ഇംഗ്ലീഷ് അക്ഷരത്തിന് ശേഷമാണ് നമ്പറുകൾ വന്നിരുന്നത്. ഇത്തരം പാസ്പോർട്ട് ഉള്ളവർക്ക് ഫോം 6A പ്രകാരം അപേക്ഷിക്കാൻ കഴിയുന്നില്ലെന്നും പരാതിയുണ്ടായിരുന്നു.

പ്രശ്‌നത്തില്‍ മുസ്‌ലിം ലീഗ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. വെബ്‌സൈറ്റില്‍ ആവശ്യമായ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ. സൈനുല്‍ ആബിദീനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും നിവേദനം നല്‍കിയിരുന്നു.


TAGS :

Next Story