Quantcast

വടകരയിൽ വിജയാഘോഷത്തിന് നിയന്ത്രണം; പരിപാടികൾ രാത്രി ഏഴിന് അവസാനിപ്പിക്കണം, വാഹന ജാഥകള്‍ ഒഴിവാക്കണം

ആഘോഷങ്ങൾ രാത്രി ഏഴ് മണിക്ക് അവസാനിപ്പിക്കാൻ ഉത്തര മേഖല ഐ.ജി വിളിച്ച യോഗത്തിൽ തീരുമാനം. കാഫിർ സ്ക്രീൻ ഷോട്ട് വിഷയവും സർവകക്ഷി യോഗത്തിൽ ചർച്ചയായി

MediaOne Logo

Web Desk

  • Updated:

    2024-05-27 08:35:39.0

Published:

27 May 2024 1:32 PM IST

വടകരയിൽ വിജയാഘോഷത്തിന് നിയന്ത്രണം; പരിപാടികൾ രാത്രി ഏഴിന് അവസാനിപ്പിക്കണം, വാഹന ജാഥകള്‍ ഒഴിവാക്കണം
X

കോഴിക്കോട്: വടകര പാർലമെന്റ് മണ്ഡലത്തിൽ വിജയാഘോഷത്തിന് നിയന്ത്രണം. ആഘോഷങ്ങൾ രാത്രി ഏഴ് മണിക്ക് അവസാനിപ്പിക്കാൻ ഉത്തര മേഖല ഐ.ജി വിളിച്ച യോഗത്തിൽ തീരുമാനമായി. കാഫിർ സ്ക്രീൻ ഷോട്ട് വിഷയവും സർവകക്ഷി യോഗത്തിൽ ചർച്ചയായി.

വടകര എസ്.പി ഓഫീസിലാണ് കണ്ണൂർ ഡി.ഐ.ജിയുടെ നേതൃത്വത്തിൽ യോഗം ചേർന്നത്. തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിവസത്തെ ആഘോഷ പരിപാടികളുടെ നിയന്ത്രണമാണ് പ്രധാനമായും ചർച്ച ചർച്ചയായത്.

ആഘോഷ പരിപാടികൾ രാതി ഏഴ് മണിക്ക് അവസാനിപ്പിക്കണം. ആഘോഷങ്ങൾക്ക് വാഹന പര്യടനം പാടില്ല തുടങ്ങിയവയാണ് നിയന്ത്രണങ്ങൾ. കാഫിർ സ്ക്രീൻ ഷോട്ട് വിഷയവും യോഗത്തിൽ ചർച്ചയായി. പ്രതികളെ കുറിച്ച് സൂചന ലഭിച്ചെന്നും ഉടൻ പിടികൂടുമെന്ന് പൊലീസ് ഉറപ്പ് നൽകിയെന്നും യു.ഡി.എഫ് നേതാക്കൾ പറഞ്ഞു.

യോഗത്തിൽ സി.പിഎം,കോൺഗ്രസ്, മുസ്‌ലിം ലീഗ്,ആര്‍.എം.പി, ബി.ജെ.പി പ്രതിനിധികൾ പങ്കെടുത്തു. കണ്ണൂർ റെയ്ഞ്ച് ഡി.ഐ.ജിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ, വടകര റൂറൽ എസ്പി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

Watch Video Report


TAGS :

Next Story