Quantcast

'കേരള കോൺഗ്രസിലേക്ക് മടങ്ങുന്ന കാര്യം പരിഗണനയിലുണ്ട്'; ജോണി നെല്ലൂർ

രാഷ്ട്രീയ രംഗത്ത് അവഗണ നേരിട്ടെന്നും ജോണി നെല്ലൂര്‍

MediaOne Logo

Web Desk

  • Published:

    16 Jan 2024 6:35 PM IST

Johnny Nellore,Kerala Congress ,Kerala Congress m,latest malayalam news,ജോണി നെല്ലൂർ,കേരളകോണ്‍ഗ്രസ്,
X

കേരള കോൺഗ്രസിലേക്ക് മടങ്ങുന്ന കാര്യം പരിഗണനയിലുണ്ടെന്ന് മുൻ കോൺഗ്രസ് നേതാവ് ജോണി നെല്ലൂർ. രാഷ്ട്രീയ രംഗത്ത് അവഗണന നേരിട്ടു.കേരളാ കോൺഗ്രസ് എമ്മുമായി അടുത്ത ബന്ധമാണുള്ളതെന്നും രാഷ്ട്രീയത്തിലേക്ക് ഉടൻ തിരിച്ച് വരുമെന്നും ജോണി നെല്ലൂർ പറഞ്ഞു.

'54 വർഷമായി സജീവ രാഷ്ട്രീയത്തിലുള്ള വ്യക്തി എന്ന നിലയിൽ പൂർണമായും രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് ശരിയല്ലെന്ന് എനിക്ക് തോന്നുന്നു. കേരള കോൺഗ്രസിലാണ് ചെറുപ്പം മുതൽ രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നത്. കേരളകോൺഗ്രസ് വിട്ട് മറ്റൊരു പാർട്ടിയുമായി പ്രവർത്തിക്കാൻ താൽപര്യമില്ല. അത് മാതൃസംഘടനയിലായാലെന്താണ് തെറ്റെന്ന് ആലോചനയിലുണ്ട്...'..ജോണി നെല്ലൂർ പറഞ്ഞു.


TAGS :

Next Story