Quantcast

'തെരഞ്ഞെടുപ്പിൽ വിശാഖ് ജയിച്ചിട്ടില്ല'; എസ്എഫ്‌ഐ ആൾമാറാട്ടത്തിൽ വീണ്ടും കുരുക്കിലായി കോളജ് പ്രിൻസിപ്പൽ

ജയിച്ചത് അനഘയും ആരോമലുമാണെന്ന് റിട്ടേണിങ്ങ് ഓഫീസർ സർവകലാശാലയെ അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2023-05-18 13:36:07.0

Published:

18 May 2023 1:01 PM GMT

sfi impersonation in kattakkada college, a vishakh
X

തിരുവനന്തപുരം: കാട്ടക്കട ക്രിസ്ത്യൻ കോളജ് തെരഞ്ഞെടുപ്പ് ആൾമാറാട്ടത്തിൽ കൂടുതൽ കുരുക്കിലായി പ്രിൻസിപ്പൽ ഡോ. ഷൈജു ജി ജെ. തെരഞ്ഞെടുപ്പിൽ എസ്എഫ്‌ഐ നേതാവ് വിശാഖ് ജയിച്ചിരുന്നില്ല, ജയിച്ചത് അനഘയും ആരോമലുമാണെന്ന് റിട്ടേണിങ്ങ് ഓഫീസർ നേരിട്ട് കേരള സർവകലാശാലയെ അറിയിച്ചു.

വിശാഖിന്റെ പേര് ചേർത്തത് പിശകാണെന്ന് ആവർത്തിച്ച പ്രിൻസിപ്പൽ അനഘ രാജിവെച്ചത് വ്യക്തിപരമായ കാരണങ്ങളാലാണെന്ന് പറഞ്ഞു. അനഘയുടെ രാജിക്കത്ത് പ്രിൻസിപ്പൽ ഹാജരാക്കിയ പ്രിൻസിപ്പല്‍ പക്ഷെ യുയിസി പട്ടികയിൽ വിശാഖിന്റെ പേര് ചേർത്തത്തിൽ വിശദീകരണം നൽകിയിട്ടില്ല. തിരിമറി സർവകലാശാല തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഉള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും ആൾമാറാട്ടം അടക്കമുള്ള വിഷയങ്ങൾ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കണം എന്നും ആവശ്യപ്പെട്ട് വിജിലൻസ് മേധാവിക്ക് കെ.എസ്.യു പരാതി നൽകി

അതേസമയം കോളജിലെ തെരഞ്ഞെടുപ്പ് വിവാദം ഗൗരവത്തോടെ പരിഗണിക്കാനാണ് കേരള സർവകലാശാലയുടെ തീരുമാനം. കൂടുതൽ കോളജുകളിൽ ക്രമക്കേട് നടന്നോ എന്ന കാര്യം പരിശോധിക്കും. സർവകലാശാലയ്ക്ക് കീഴിലുള്ള മുഴുവൻ കോളജ് പ്രിൻസിപ്പൽമാരോടും തെരെഞ്ഞെടുപ്പിന്റെ വിശദാംശങ്ങൾ വൈസ് ചാൻസിലർ ആവശ്യപ്പെടും.

അതേസമയം വിശാഖിനെതിരെ കടുത്ത അച്ചടക്ക നടപടിയുമായി മുന്നോട്ടു പോകാനാണ് സിപിഎം എസ്എഫ്‌ഐ നേതൃത്വങ്ങളുടെ തീരുമാനം. പ്ലാവൂർ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന വിശാഖിനെ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്നും സിപിഎം സസ്‌പെൻഡ് ചെയ്തു. കഴിഞ്ഞദിവസം ഏരിയ സെക്രട്ടറി സ്ഥാനം അടക്കം വഹിച്ചിരുന്ന എല്ലാ ചുമതലകളിൽ നിന്നും എസ്എഫ്‌ഐ വിശാഖിനെ നീക്കിയിരുന്നു. കോളേജിന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായതിനാൽ തന്നെ പ്രിൻസിപ്പൽ ഡോ. ഷൈജു ജി ജെ ക്കെതിരെ അച്ചടനടപടി ശുപാർശ ചെയ്യാനും സർവകലാശാല ആലോചിക്കുന്നുണ്ട്.

ഷൈജുവിനെ പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ കോളജ് മാനേജ്‌മെന്റിനോട് ഔദ്യോഗികമായി ആവശ്യപ്പെടും. ശനിയാഴ്ച നടക്കുന്ന സിൻഡിക്കേറ്റ് യോഗത്തിനുശേഷമാകും ഇത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുക. കോളജിൽ നടന്ന തെരഞ്ഞെടുപ്പ് റദ്ദാക്കുന്ന കാര്യവും പരിഗണനയിലാണ്. ഇതിനിടെ ഷൈജുവിനെ ജില്ലാ സെക്രട്ടറി സ്ഥാനമടക്കം. എല്ലാ ചുമതലകളിൽ നിന്നും ഒഴിവാക്കി എന്ന് കോൺഗ്രസ് അധ്യാപക സംഘടനയായ കെ പി സി ടി എ അറിയിച്ചു.

TAGS :

Next Story