Quantcast

'മൂന്നാറിൽ ദൗത്യസംഘം എന്ന് കേൾക്കുമ്പോൾ ജെസിബിയും കരിമ്പൂച്ചകളുമാണെന്ന് കരുതേണ്ട'; മന്ത്രി കെ.രാജൻ

മുട്ടിൽ മരം മുറിക്കേസിൽ കർഷകർക്ക് നോട്ടീസ് അയച്ച സംഭവം പുനപരിശോധിക്കാൻ കളക്ടർക്ക് നിർദേശം നൽകിയെന്നും മന്ത്രി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-09-30 07:24:14.0

Published:

30 Sept 2023 12:49 PM IST

മൂന്നാറിൽ ദൗത്യസംഘം എന്ന് കേൾക്കുമ്പോൾ ജെസിബിയും കരിമ്പൂച്ചകളുമാണെന്ന് കരുതേണ്ട; മന്ത്രി കെ.രാജൻ
X

മൂന്നാറിൽ ദൗത്യസംഘം എന്ന് കേൾക്കുമ്പോൾ ജെസിബിയും കരിമ്പൂച്ചകളുമാണെന്ന് വിചാരിക്കേണ്ടെന്ന് റവന്യൂ മന്ത്രി കെ രാജൻ. കോടതി നിർദേശപ്രകാരമുള്ള ഇടപെടലാണ് നടത്തുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മുട്ടിൽ മരം മുറിക്കേസിൽ കർഷകർക്കെതിരെ നോട്ടീസ് അയച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.

ഭൂമി സംരക്ഷണ നിയമ പ്രകാരം തഹസിൽദാർ എടുത്ത നടപടിയാണ്. കേസിൽ കർഷകർക്കെതിരെ പിഴയീടാക്കി നോട്ടീസ് അയച്ചതിൽ ഏറെ പരാതികൾ ലഭിച്ചിട്ടുണ്ട്. അതിനാൽ പുനപരിശോധന നടത്താൻ കളക്ടർക്ക് നിർദേശം നൽകി. അവിടെയും തീരാതെ വന്നാൽ സർക്കാർ നേരിട്ട് ഇടപെടും മന്ത്രി പറഞ്ഞു. കർഷകർ കബളിപ്പിക്കപ്പെട്ടതാണെന്ന് കണ്ടെത്തിയതാണ്. അവരെ പീഡിപ്പിക്കുന്ന ഒരു നടപടിയും സ്വീകരിക്കില്ലെന്നും കെ.രാജൻ കൂട്ടിച്ചേർത്തു.

TAGS :

Next Story