വിമാനാപകടത്തിൽ മരിച്ച രഞ്ജിതയെ അപമാനിച്ച സംഭവം; താലൂക്ക് ഓഫീസ് ഉദ്യോഗസ്ഥനെതിരെ കടുത്ത ശിക്ഷാ നടപടിക്ക് നിര്‍ദേശം നല്‍കി റവന്യൂ മന്ത്രി
പവിത്രന് ഉടൻ മെമ്മോ നൽകുമെന്ന് മന്ത്രി കെ. രാജൻ അറിയിച്ചു

തിരുവനന്തപുരം: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച രഞ്ജിത ജി. നായരെ അപമാനിച്ച വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ് ജൂനിയർ സൂപ്രണ്ട് എ. പവിത്രനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ നിർദേശം. റവന്യുമന്ത്രി കെ.രാജനാണ് കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കാൻ ലാന്റ് റവന്യൂ കമ്മീഷണർക്ക് നിർദ്ദേശംനൽകിയത്.
പവിത്രന് ഉടൻ മെമ്മോ നൽകുമെന്ന് മന്ത്രി കെ. രാജൻ അറിയിച്ചു. വിമാന അപകടത്തില്‍ അനുശോചിച്ച് മറ്റൊരാള്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് ഇയാള്‍ രഞ്ജിതയെ അപമാനിക്കുന്ന വിധത്തില്‍ കമന്റുകള്‍ രേഖപ്പെടുത്തിയത്. വിഷയം ശ്രദ്ധയില്‍പ്പെട്ടയുടനെ തന്നെ റവന്യൂ മന്ത്രി കെ രാജന്‍ പവിത്രനെ സസ്‌പെൻഡ് ചെയ്യുവാന്‍ ഉത്തരവിടുകയായിരുന്നു. അന്വേഷണ വിധേയമായാണ് സസ്‌പെൻഡ് ചെയ്തിരുന്നത്.
പിന്നാലെയാണ് പവിത്രനെതിരെ സര്‍വീസ് റൂള്‍ പ്രകാരമുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കുവാന്‍ ലാന്റ് റവന്യൂ കമ്മീഷണര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയത്.
Adjust Story Font
16

