Quantcast

ക്ഷേത്രത്തിൽ വീണ്ടും വിപ്ലവഗാനം; ഗസൽ ഗായകൻ അലോഷിക്കെതിരെ പരാതി

അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്ര ഉത്സവത്തിലാണ് അലോഷി വിപ്ലവഗാനം പാടിയത്

MediaOne Logo

Web Desk

  • Published:

    17 April 2025 1:59 PM IST

ക്ഷേത്രത്തിൽ വീണ്ടും വിപ്ലവഗാനം; ഗസൽ ഗായകൻ അലോഷിക്കെതിരെ പരാതി
X

തിരുവനന്തപുരം: ആറ്റിങ്ങൽ ക്ഷേത്ര ഉത്സവത്തിൽ വിപ്ലവഗാനം പാടിയ ഗസൽ ഗായകൻ അലോഷിക്കെതിരെ പരാതി. ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയാണ് പൊലീസിൽ പരാതി നൽകിയത്. ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്ര ഉത്സവത്തിൽ അലോഷി വിപ്ലവഗാനം പാടിയത്.

Read Also'ക്ഷേത്രോത്സവത്തിൽ വിപ്ലവഗാനം പാടരുതെന്ന് അറിയില്ലായിരുന്നു, കേസെടുത്തതിനെ നിയമപരമായി നേരിടും'; ഗായകൻ അലോഷി

കഴിഞ്ഞമാസം കൊല്ലം കടക്കൽ ക്ഷേത്രത്തിൽ വിപ്ലവഗാനം പാടിയതിന് അലോഷിക്കെതിരെ കേസെടുത്തിരുന്നു.അലോഷിയെ ഒന്നാം പ്രതിയാക്കിയാണ് കടയ്ക്കൽ പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ക്ഷേത്ര ഉപദേശക സമിതിയിലെ രണ്ടുപേരെയും കേസിലെ പ്രതികളാക്കിയിട്ടുണ്ട്. കോൺഗ്രസ്‌ കടയ്ക്കൽ മണ്ഡലം പ്രസിഡന്റിന്റെ പരാതിയിലായിരുന്നു നടപടി.


TAGS :

Next Story