Quantcast

ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹന യാത്ര: 2,55,97,600 രൂപ പിഴ ഈടാക്കി

" ഹെൽമെറ്റ് ഓൺ- സേഫ് റൈഡ് " എന്ന് പേരിട്ട പ്രത്യേക പരിശോധനയിൽ 1,19,414 ഇരുചക്ര വാഹനങ്ങളാണ് പരിശോധിച്ചത്

MediaOne Logo

Web Desk

  • Updated:

    2026-01-27 16:23:09.0

Published:

27 Jan 2026 9:34 PM IST

ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹന യാത്ര: 2,55,97,600 രൂപ പിഴ ഈടാക്കി
X

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്തവരിൽ നിന്ന് 2,55,97,600 രൂപ പിഴ ഈടാക്കി. ' ഹെൽമെറ്റ് ഓൺ- സേഫ് റൈഡ് ' എന്ന് പേരിട്ട പ്രത്യേക പരിശോധനയിൽ 1,19,414 ഇരുചക്ര വാഹനങ്ങളാണ് പരിശോധിച്ചത്. 50,969 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

ഇരുചക്ര വാഹനയാത്രയില്‍ ഹെല്‍മറ്റ് ധരിക്കേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനുമായാണ് കേരള പൊലീസിന്‍റെ ട്രാഫിക് ആന്‍റ് റോഡ് സേഫ്റ്റി മാനേജ്മെന്‍റ് വിഭാഗം സംസ്ഥാന വ്യാപകമായി സ്പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിച്ചത്. സമീപകാലത്ത് ഇരുചക്ര വാഹനാപകടങ്ങളില്‍ നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതില്‍ ഭൂരിഭാഗം പേരും അപകട സമയത്ത് ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. ജനുവരി 11, 12 തീയതികളില്‍ മാത്രം 11 പേര്‍ക്കാണ് ഇരുചക്രവാഹനാപകടത്തിൽ ജീവൻ നഷ്ടമായത്. തുടർന്നുള്ള ദിവസങ്ങളിലും പരിശോധന കർശനമാക്കും.

ട്രാഫിക് ആന്‍റ് റോഡ് സേഫ്റ്റി മാനേജ്മെന്‍റ് ഐ.ജിയുടെ നിര്‍ദേശപ്രകാരം ട്രാഫിക് നോര്‍ത്ത് സോണ്‍, സൗത്ത് സോണ്‍ എസ്.പി മാരുടെ മേല്‍നോട്ടത്തില്‍ ജില്ലാ ട്രാഫിക് നോഡല്‍ ഓഫീസര്‍മാരുമായി സഹകരിച്ചാണ് പരിശോധനകള്‍ നടത്തിയത്. ഗതാഗത നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങൾക്ക് 974700 1099 എന്ന "ശുഭയാത്ര" വാട്ട്സ്ആപ്പ് നമ്പറില്‍ ട്രാഫിക് ആന്‍റ് റോഡ് സേഫ്റ്റി മാനേജ്മെന്‍റ് വിഭാഗത്തെ അറിയിക്കാനുള്ള സംവിധാനവുമുണ്ട്.

TAGS :

Next Story