Quantcast

സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നു; റിമ കല്ലിങ്കല്‍ പൊലീസില്‍ പരാതി നല്‍കി

എറണാകുളം സെന്‍ട്രല്‍ എസിപിക്ക് പരാതി കൈമാറിയിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    20 Sept 2024 11:32 AM IST

Rima Kallingal
X

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ ചിലർ അപകീർത്തിപ്പെടുത്തുന്നുവെന്ന് നടി റിമ കല്ലിങ്കലിന്‍റെ പരാതി. എറണാകുളം ഡിസിപിക്കാണ് റിമ പരാതി നല്‍കിയത്. എട്ട് പേർക്കെതിരെയാണ് പരാതി. എറണാകുളം സെന്‍ട്രല്‍ എസിപിക്ക് പരാതി കൈമാറിയിട്ടുണ്ട്.

താന്‍ ലഹരിക്കടിമയാണെന്നും ലഹരിയിലേക്ക് നയിക്കുന്നുവെന്നും ആരോപിച്ച് സമൂഹമാധ്യമങ്ങളിലൂടെ ചിലര്‍ തന്‍റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാണ് റിമയുടെ പരാതിയില്‍ പറയുന്നത്.

അതേസമയം തമിഴ് ഗായിക സുചിത്രയ്ക്കെതിരെ റിമ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. റിമയുടെ വസതിയിൽ ലഹരി പാർട്ടി നടത്തിയെന്ന ആരോപണത്തിലായിരുന്നു നടപടി. നടിയുടെ കൊച്ചിയിലെ വീട്ടിൽ ലഹരി പാർട്ടി സംഘടിപ്പിക്കാറുണ്ടെന്നായിരുന്നു സുചിത്രയുടെ ആരോപണം. പാർട്ടിയിൽ പെൺകുട്ടികൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുക്കാറുണ്ടായിരുന്നു. നിരോധിതമായ വസ്തുക്കൾ പാർട്ടിയിൽ ഉപയോഗിച്ചിരുന്നു. ഇതു റിമയുടെ കരിയറിനെ തന്നെ ബാധിച്ചിട്ടുണ്ടെന്നും സുചിത്ര ആരോപിച്ചിരുന്നു.

TAGS :

Next Story