Quantcast

'കണ്ട അണ്ടനെയും അടകോടനേയും അംഗീകരിക്കാനാവില്ല'; എസ്. രാജേന്ദ്രനെ പാർട്ടിയിലെടുത്തതിൽ ഇടുക്കി ബിജെപിയിൽ കലാപം

ബിജെപി മറയൂർ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ശബ്ദരേഖ പുറത്ത്

MediaOne Logo

Web Desk

  • Published:

    21 Feb 2026 10:22 AM IST

കണ്ട അണ്ടനെയും അടകോടനേയും അംഗീകരിക്കാനാവില്ല; എസ്. രാജേന്ദ്രനെ പാർട്ടിയിലെടുത്തതിൽ ഇടുക്കി ബിജെപിയിൽ കലാപം
X

ഇടുക്കി: എസ്. രാജേന്ദ്രനെ പാർട്ടിയിൽ എടുത്തതിൽ ഇടുക്കി ബിജെപിയിൽ ആഭ്യന്തര കലാപം. കണ്ട അണ്ടനെയും അടകോടനേയും അംഗീകരിക്കാനാവില്ലെന്ന ബിജെപി മറയൂർ പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോർജിൻ്റെ ശബ്ദരേഖ പുറത്ത്.

എസ്. രാജേന്ദ്രന് സ്വീകരണം ഒരുക്കാൻ ആളെ കൊണ്ടുവന്നത് പണം മുടക്കിയാണെന്നും ശബ്ദരേഖയിൽ. ജില്ലാ പ്രസിഡൻ്റ് വി. പി സാനുവിനെ മാറ്റിയത് ഏകാധിപത്യപരമായി. തനിക്കിട്ട് ഉണ്ടാക്കാമെന്ന് ആരും കരുതരുത്. തൻ്റെയൊപ്പം എത്രപേരുണ്ടെന്ന് കാണിച്ചു തരാമെന്നും തനിക്കിനി പാർട്ടിയിൽ തുടരാനാവില്ലെന്നും ബാബുജോർജ്.

TAGS :

Next Story