Quantcast

സീസണിലെ ഏറ്റവും ചൂട് കൂടിയ ദിവസങ്ങള്‍; വെന്തുരുകി കേരളം

ഞായർ വരെയുള്ള ദിവസങ്ങളിൽ താപനില രണ്ട് മുതല്‍ നാല് ഡിഗ്രി വരെ ഉയരും

MediaOne Logo

Web Desk

  • Updated:

    2024-04-12 03:20:20.0

Published:

12 April 2024 1:42 AM GMT

heat warning
X

തിരുവനന്തപുരം: സംസ്ഥാനം നിലവിൽ കടന്നു പോകുന്നത് സീസണിലെ ഏറ്റവും ചൂട് കൂടിയ ദിവസങ്ങളിലൂടെയാണ്. ഞായർ വരെയുള്ള ദിവസങ്ങളിൽ താപനില രണ്ട് മുതല്‍ നാല് ഡിഗ്രി വരെ ഉയരും. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിലാണ് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തുന്നത്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒരിറ്റു തണൽ പോലും ബാക്കിവയ്ക്കാതെ വേനൽക്കാലം അതിന്‍റെ മൂർധന്യാവസ്ഥയിൽ എത്തിയിരിക്കുകയാണ്. പകൽ മാത്രമല്ല, രാത്രിയിലും അന്തരീക്ഷ താപനില ഉയരുന്നത് ജനജീവിതം ദുസഹമാക്കുന്നു. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യം എന്നാണ് വിദഗ്ധ മുന്നറിയിപ്പ്. 41 ഡിഗ്രിയാണ് പാലക്കാട് ജില്ലയിൽ നിലവിലെ താപനില . എന്നാൽ അന്തരീക്ഷ ഈർപ്പം 43 ശതമാനമാണ്. ഇതോടെ പല മേഖലകളിലും 44 മുതൽ 45 ഡിഗ്രി വരെ ചൂടുള്ളതായി അനുഭവപ്പെടുന്നുണ്ട്.

തൃശൂര്‍ ജില്ലയിൽ ഉയർന്ന താപനില 39°C വരെയും കൊല്ലം ജില്ലയിൽ ഉയർന്ന താപനില 38°C വരെയുമാണ് അനുഭവപ്പെടുന്നത്. എൽനിനോ പ്രതിഭാസത്തിന് പുറമേ ആഗോളതലത്തിൽ കാലാവസ്ഥ വ്യതിയാനത്തിന്‍റെ ഭാഗമായി കൂടിയാണ് ചൂടു കൂടുന്നത്. എൽ നിനോ' പ്രതിഭാസത്തിന്‍റെ ശക്തി കുറയുന്നതിനാൽ അടുത്ത മാസം മുതൽ ചൂടു കുറഞ്ഞേക്കും. ഏപ്രിൽ, മേയ് മാസങ്ങളിൽ പ്രതീക്ഷിക്കുന്ന വേനൽ മഴ കൂടി കൃത്യമായി ലഭിച്ചാൽ ഈ ദുരിതത്തിന് ഒരു ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.



TAGS :

Next Story